അമേരിക്കൻ വാർത്ത

ടീം യു ഡി എഫിന്റെ വൻ വിജയമാഘോഷിച്ച് ഐ ഒ സി ഹ്യൂസ്റ്റൺ ചാപ്റ്റർ

ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഒ സി) ഹൂസ്റ്റൺ ചാപ്റ്റർ , ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള യുഡിഎഫ് 102 സീറ്റിൽ  അത്യുജ്വല വിജയം നേടിയത് വൻ ആഘോഷമാക്കി.
മിസോറി സിറ്റി അപ്നാ ബസാർ ഹാളിൽ കൂടിയ യോഗം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു.

ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും ഐക്യത്തോടുകൂടി പ്രവർത്തകർ അംഗീകരിക്കണമെന്ന് ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു.

ഐ ഒ സി നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയിംകുന്നേൽ,ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയ് എൻ സാമുവേൽ, ജോയിൻറ് സെക്രട്ടറി രാജേഷ് വർഗീസ് , ജോയിൻറ് ട്രഷറർ ജോജി ജോസഫ്, ഐ ഒ സി നാഷണൽ സെക്രട്ടറിയും “നേർക്കാഴ്ച” ചീഫ് എഡിറ്ററും ആയ സൈമൺ വാളച്ചേരിൽ തുടങ്ങിയവർ വിജയാശംസകൾ നേർന്ന് സംസാരിച്ചു.

ഐഒസി ഹൂസ്റ്റൺ ചാപ്റ്ററിന്റെ എല്ലാവിധമായ സഹായ സഹകരണത്തിന് പ്രത്യേക നന്ദിയും, ഒപ്പം യുഡിഎഫിന്റെ വിജയാശംസയും  ഐഒസി നാഷണൽ പ്രസിഡണ്ട് സതീശൻ നായർ  അറിയിച്ചിട്ടുള്ളതായി  സൈമൺ വളച്ചേരിൽ  തൻറെ ആശംസാ പ്രസംഗത്തിൽ അറിയിച്ചു.

ടെക്സസ് കൺസർവേറ്റീവ് ഫോറം ചെയർമാൻ ഡാൻ മാത്യു, ഫോമ നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, തോമസ് ചെറുകര, രാജൻ പത്തനാപുരം, റോയി പഞ്ഞിക്കാരൻ എന്നിവരെ കൂടാതെ സീനിയർ വനിതാ ഫോറം സെക്രട്ടറി പൊന്നുപിള്ളൈ, മെർലിൻ സാജൻ( യൂത്ത് വനിതാ ഫോറം ), സന്തോഷ് ആറ്റുപുറം( സ്പോർട്സ് ), ഡോ. റൈന റോക്ക് (ദക്ഷിണ റേഡിയോ), ബ്ലെസ്സന്‍ ഹ്യൂസ്റ്റൺ, അനില സന്ദീപ്, ജീവൻ സൈമൺ, സാജൻ ജോൺ, ഡെന്നിസ് മാത്യു തുടങ്ങിയവരും ആശംസകൾ അറിയിച്ചു.

ടോം വിരിപ്പൻ സ്വാഗതവും, ജോയി എൻ സാമുവൽ കൃതജ്ഞതയും രേഖപ്പെടുത്തി .കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും, വിഭവ സമൃദ്ധമായ ഡിന്നറിനും ശേഷം ഇന്ത്യൻ ദേശീയ ഗാനാലാപനത്തോടെ യോഗം പര്യവസാനിച്ചു.

Report സജി പുല്ലാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...