അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഇ​​​​ന്ത്യ​​​​യിൽ നഷ്‌ടം പ്ര​​​​തി​​​​മാ​​​​സം 30,000 കോടി; ഇന്ധനവില കൂട്ടേണ്ടിവരുമെന്ന് പെട്രോളിയം മന്ത്രാലയം

മും​​​​ബൈ: ഇ​​​​ന്ത്യ​​​​ന്‍ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍ക്കു പ്ര​​​​തി​​​​മാ​​​​സം 30000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്‌​​​ടം ​സം​​​ഭ​​​വി​​​ക്കു​​​ന്ന​​​​താ​​​​യി റി​​​​പ്പോ​​​​ര്‍ട്ട്. ഇ​​​​റാ​​​​ന്‍-​​​​ഇ​​​​സ്ര​​​​യേ​​​​ല്‍-​​​​അ​​​​മേ​​​​രി​​​​ക്ക സം​​​​ഘ​​​​ര്‍ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ ക്രൂ​​​​ഡ് ഓ​​​​യി​​​​ല്‍ വി​​​​ല ബാ​​​​ര​​​​ലി​​​​ന് 100 ഡോ​​​​ള​​​​ര്‍ ക​​​​ഴി​​​​ഞ്ഞു. ഇ​​​​താ​​​​ണ് എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളെ ക​​​​ടു​​​​ത്ത പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ട​​​​ത്. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ല​​​​വ​​​​ര്‍ധ​​​​ന​​​​യ​​​​ല്ലാ​​​​തെ മ​​​​റ്റു മാ​​​​ര്‍ഗ​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ന്ന് പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി സു​​​​ജാ​​​​ത ശ​​​​ര്‍മ പ​​​​റ​​​​ഞ്ഞു.

ജൂ​​​​ണ്‍ അ​​​​വ​​​​സാ​​​​ന​​​​ത്തോ​​​​ടെ ന​​​​ഷ്​​​​ടം 50,000 കോ​​​​ടി ക​​​​ട​​​​ന്നേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​ൽ. പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ മാ​​​​ത്രം ഏ​​​​ക​​​​ദേ​​​​ശം 20,000 കോ​​​​ടി​​​​യു​​​​ടെ ന​​​​ഷ്‌​​​ടം സം​​​​ഭ​​​​വി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍.

നി​​​​ല​​​​വി​​​​ല്‍, ക​​​​മ്പ​​​​നി​​​​ക​​​​ള്‍ക്കു പെ​​​​ട്രോ​​​​ള്‍ ലി​​​​റ്റ​​​​റി​​​​ന് 20 രൂ​​​​പ​​​​യും ഡീ​​​​സ​​​​ല്‍ ലീ​​​​റ്റ​​​​റി​​​​ന് 100 രൂ​​​​പ​​​​യോ​​​​ള​​​​വും ന​​​​ഷ്‌​​​ടം നേ​​​​രി​​​​ടു​​​​ന്ന​​​​താ​​​​യി കേ​​​​ന്ദ്ര പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ മു​​​​തി​​​​ര്‍ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ പി​​​​ടി​​​​ഐ​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍ഷം ബാ​​​​ര​​​​ലി​​​​ന് 70 ഡോ​​​​ള​​​​റാ​​​​യി​​​​രു​​​​ന്ന ക്രൂ​​​​ഡ് ഓ​​​​യി​​​​ലി​​​​ന് ഈ ​​​​മാ​​​​സം 114 ഡോ​​​​ള​​​​റാ​​​​ണു ശ​​​​രാ​​​​ശ​​​​രി വി​​​​ല.

ഹോ​​​​ര്‍മുസ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ലൂ​​​​ടെ​​​​യു​​​​ള്ള ക​​​​പ്പ​​​​ല്‍ ഗ​​​​താ​​​​ഗ​​​​തം പ​​​​ഴ​​​​യ​​​​പോ​​​​ലെ​​​യാ​​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ എ​​​​ല്‍പി​​​​ജി വി​​​​ത​​​​ര​​​​ണം പൂ​​​​ര്‍ണ​​​​തോ​​​​തി​​​​ലാ​​​കി​​​​ല്ലെ​​​​ന്ന് ക​​​​മ്പ​​​​നി​​​​ക​​​​ള്‍ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍കു​​​​ന്നു. വാ​​​​ണി​​​​ജ്യ എ​​​​ല്‍പി​​​​ജി സി​​​​ലി​​​​ണ്ട​​​​റി​​​​നു​​​​ണ്ടാ​​​​യ വി​​​​ല​​​വ​​​​ര്‍ധ​​​​ന രാ​​​​ജ്യ​​​​ത്തെ ഹോ​​​​ട്ട​​​​ല്‍, റ​​​​സ്റ്റ​​​​റ​​​​ന്‍റ്, കാ​​​​റ്റ​​​​റിം​​​​ഗ് മേ​​​​ഖ​​​​ല​​​​യെ സാ​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ല ഹോ​​​​ട്ട​​​​ലു​​​​ക​​​​ളും ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന് വി​​​​ല വ​​​​ര്‍ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ര്‍ഷ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ല്‍ റീ​​​​ട്ടെ​​​​യി​​​​ല്‍ ഇ​​​​ന്ധ​​​​ന​​​വി​​​​ല​​​​യി​​​​ല്‍ വ​​​​ലി​​​​യ വ്യ​​​​തി​​​​യാ​​​​ന​​​മു​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. പെ​​​​ട്രോ​​​​ള്‍, ഡീ​​​​സ​​​​ല്‍ വി​​​​ല നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​ത് പൊ​​​​തു​​​​മേ​​​​ഖ​​​​ലാ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​ണ്. ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ല്‍ കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍, ഭാ​​​​ര​​​​ത് പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്, ഹി​​​​ന്ദു​​​​സ്ഥാ​​​​ന്‍ പെ​​​​ട്രോ​​​​ളി​​​​യം കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ന്നി​​​​വ​​​​യാ​​​​ണ് രാ​​​​ജ്യ​​​​ത്തെ പ്ര​​​​ധാ​​​​ന എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍. പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ക​​​​മ്പ​​​​നി​​​​ക​​​​ള്‍ കൂ​​​​ടി​​​​യ വി​​​​ല​​​​യ്ക്ക് ക്രൂ​​​​ഡ്ഓ​​​​യി​​​​ല്‍ വാ​​​​ങ്ങി സം​​​​സ്‌​​​​ക​​​​രി​​​​ച്ച് കു​​​​റ​​​​ഞ്ഞ വി​​​​ല​​​​യ്ക്കാ​​​​ണ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ള്‍ക്കു വി​​​​ൽ​​​ക്കു​​​​ന്ന​​​​ത്. വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​ല​​​​വ​​​​ര്‍ധ​​​​ന ഉ​​​​ണ്ടാ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ വേ​​​​ണ്ടി​​​​യാ​​​​ണി​​​​ത്.

ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഈ​​​മാ​​​സം 15ന് ​​​​മു​​​​മ്പ് രാ​​​​ജ്യ​​​​ത്ത് പെ​​​​ട്രോ​​​​ള്‍, ഡീ​​​​സ​​​​ല്‍ വി​​​​ല വ​​​​ര്‍ധി​​​​പ്പി​​​​ച്ചേ​​​​ക്കു​​​​മെ​​​​ന്ന് ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്യു​​​​ന്നു. ന​​​​ഷ്‌​​​ടം നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍ക്കു പ്ര​​​​ത്യേ​​​​ക സാ​​​​മ്പ​​​​ത്തി​​​​ക​​​സ​​​​ഹാ​​​​യം ന​​​​ല്‍കാ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ല്ലെ​​​​ന്ന് പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​ച്ച സ്ഥി​​​​തി​​​​ക്ക് ഇ​​​​ന്ധ​​​​ന​​​​വി​​​​ല ഉ​​​​യ​​​​ര്‍ത്താ​​​​നാ​​​​ണു സാ​​​​ധ്യ​​​​ത. ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഗ​​​​താ​​​​ഗ​​​​ത​​​​ച്ചെ​​​​ല​​​​വ് കൂ​​​​ട്ടു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ല്‍ വി​​​​പ​​​​ണി​​​​യി​​​​ല്‍ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​ന് ഇ​​​​തു കാ​​​​ര​​​​ണ​​​​മാ​​​​യേ​​​​ക്കാം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകായികം

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്; വൈഭവും സഞ്ജുവും ശ്രേയസും സാധ്യതാ പട്ടികയില്‍

മുംബൈ: ജപ്പാനിലെ ഐച്ചി നാഗോയയിൽ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....