അമേരിക്കൻ വാർത്ത

റവ. ജോബിൻ ജോസ് അച്ചന് ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ ആവേശോജ്ജ്വലമായ സ്വീകരണം

ഡെട്രോയിറ്റ്: ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ. ജോബിൻ ജോസ് അച്ചനും കുടുംബവും മിഷിഗണിലെത്തി. 2026 മെയ് 8 വെള്ളിയാഴ്ച ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയ അച്ചനെയും കുടുംബത്തെയും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്നേഹപൂർവ്വം സ്വീകരിച്ചു.

1978-ൽ സ്ഥാപിതമായ ഡെട്രോയിറ്റ് മാർതോമാ ഇടവകയുടെ പതിനെട്ടാമത് വികാരിയായാണ് ജോബിൻ ജോസ് അച്ചൻ ചുമതലയേൽക്കുന്നത്. അച്ചനോടൊപ്പം ഭാര്യ ജിൻസി ആനി ജോർജ് കൊച്ചമ്മ, മക്കളായ സിയ സാറ ജോബിൻ, നഥാൻ ജോസ് ജോബിൻ, നിയ മറിയം ജോബിൻ എന്നിവരും ഉണ്ടായിരുന്നു.

എയർപോർട്ടിലെ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ചർച്ച് പാഴ്സനേജിലേക്കുള്ള യാത്രയ്ക്കിടെ അച്ചനും കുടുംബവും ഡെട്രോയിറ്റ് മാർതോമാ പള്ളി സന്ദർശിച്ചു. അവിടെ കൂടിയിരുന്ന ഇടവകാംഗങ്ങൾ പ്രാർത്ഥനയോടെയും വലിയ സന്തോഷത്തോടെയും അവരെ സ്വീകരിച്ചു.

പുതിയ ശുശ്രൂഷാ ദൗത്യത്തിന് തുടക്കം കുറിക്കുന്ന അച്ചനെയും കുടുംബത്തെയും തുടർന്നും പ്രാർത്ഥനയിൽ സ്മരിക്കണമെന്ന് ഇടവക സെക്രട്ടറി വിനോദ് തോമസ് അഭ്യർത്ഥിച്ചു. വരും ദിവസങ്ങളിൽ ഇടവകാംഗങ്ങളുമായി കൂടുതൽ അടുത്തിടപഴകാനും വരുന്ന ഞായറാഴ്ചത്തെ ആരാധനയിൽ എല്ലാവരോടുമൊപ്പം ചേർന്ന് ദൈവത്തെ സ്തുതിക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി അച്ചനും കുടുംബവും അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...