അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി ജോസഫ് റോയിക്ക് ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ്

ചിക്കാഗോ: യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് മെഡിക്കൽ സെന്ററിലെ റെസ്പിറേറ്ററി, ഹൈപ്പർബാരിക് തെറാപ്പി വിഭാഗങ്ങളുടെ അഡ്മിനിസ്‌ട്രേട്ടീവ് ഡയറക്ടർ ജോസഫ് റോയി (റോയി ചേലമലയിൽ) ഡോക്ടറേറ്റ് നേടി. ഗ്രാൻഡ് കാനിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ ആണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്.

കോട്ടയം പുന്നത്തുറ സ്വദേശിയായിരുന്ന അദ്ദേഹം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദം, കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നിന്നും പോളിമർ ടെക്നോളജിയിൽ എഞ്ചിനീയറിംഗ് ബിരുദം എന്നിവക്ക് ശേഷം, അമേരിക്കയിൽ നിന്നും റെസ്പിറേറ്ററി തെറാപ്പിയിൽ അസ്സോസിയേറ്റ് ഡിഗ്രിയും നാഷണൽ ലൂയിസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത്കെയർ അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ഡിഗ്രിയും നേടിയതിനു ശേഷമാണ് ഇപ്പോൾ ഈ ഡോക്ടറേറ്റ് നേടിയത്.

സെന്റ് അഗസ്റ്റിൻ കോളേജിലെ റെസ്പിറേറ്ററി തെറാപ്പി അസ്സോസിയേറ്റ് ഡിഗ്രി പ്രോഗ്രാമിന്റെ പ്രോഗ്രാം ഡയറക്ടർ ആയും ഇല്ലിനോയി മസോണിക് ഹോസ്പിറ്റലിന്റെ റെസ്പിറേറ്ററി ഡിപ്പാർട്മെന്റിന്റെ മാനേജർ ആയും പ്രവർത്തിച്ചതിനുശേഷമാണ് യു. ഐ. സി. യിൽ ഡയറക്ടർ ആയി ജോയിൻ ചെയ്തത്. നിരവധി പ്രൊഫഷണൽ സംഘടനകളിലും സഭ സാമുദായിക സംഘടനകളിലും സജീവസാന്നിധ്യമാണ്.

ഡോക്ടർ റോയി. മലയാളി അസോസിയേഷൻ ഓഫ് റെസ്പിറേറ്ററി കെയർ- മാർകിന്റെ മുൻ സെക്രട്ടറിയും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയ അദ്ദേഹം ഇല്ലിനോയി, അമേരിക്കൻ റെസ്പിറേറ്ററി സംഘടനകളിലും അമേരിക്കൻ കോളേജ് ഓഫ് ഹെൽത്ത്കെയർ എക്സിക്യൂട്ടീവ്സിലും അംഗമാണ്. ചിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റിയുടെ മുൻ സെക്രട്ടറി ആയ അദ്ദേഹം നിലവിൽ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ പബ്ലിക് റിലേഷൻ ഓഫീസർ ആയും നൈൽസ് റോട്ടറി ക്ലബ്ബിന്റെ ബോർഡ് അംഗവും ആയി പ്രവർത്തിക്കുന്നു. അരീക്കര കോഴംപ്ലാക്കിൽ ഷീന ആണ് ഭാര്യ. റെജീന, പീറ്റർ, ക്രീസ്റ്റീന എന്നിവർ മക്കൾ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...