അമേരിക്കൻ വാർത്ത

അമേരിക്കയില്‍ ഓസ്റ്റിന്‍ അഭിഷേകാഗ്നി മൂന്നാം ശനി കണ്‍വന്‍ഷന്‍ മെയ് 16-ന്, വട്ടായിലച്ചന്‍ നയിക്കുന്നു

ഓസ്റ്റിന്‍: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തുള്ള ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം റിന്യൂവല്‍ സെന്ററില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ നടന്നുവരികയാണ്. എല്ലാ മാസവും മൂന്നാം ശനിയാഴ്ച നടക്കാറുള്ള ഏകദിന അഭിഷേകാഗ്നി ആത്മീയ സംഗമം മെയ് 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ഓസ്റ്റിന്‍ പി.ഡി.എം റിന്യൂവല്‍ സെന്റററില്‍ വെച്ച് നടത്തപ്പെടുന്നാണ്.

ഈ മൂന്നാം ശനി അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ നയിക്കുന്നത് ബഹു. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനാണ്. ഈ ആത്മീയ സംഗമം വിശ്വാസികള്‍ക്ക് ആത്മീയ നവീകരണത്തിനും പ്രാര്‍ത്ഥനാനുഭവത്തിനും വേദിയാകും.

ഈ അഭിഷേകാഗ്നി കണ്‍വന്‍ഷനില്‍ വചന പ്രഘോഷണവും, കുമ്പസാരം, സ്പ്രിച്വല്‍ ഷെയറിങ്, രോഗശാന്തി വിടുതല്‍ ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, വെഞ്ചരിപ്പ് ശുശ്രൂഷകള്‍ എന്നിവ ഉണ്ടായിരിക്കും.

ഈ ഏകദിന കണ്‍വന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ നവീകരണത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും ഈശോയുടെ നാമത്തില്‍ സ്വാഗതം ചെയ്യുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ഭക്തജനങ്ങളാണ് ഓസ്റ്റിനിലെ ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എല്ലാമാസവും എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

അഭിഷേകാഗ്നി കണ്‍വന്‍ഷനിലേക്കുള്ള പ്രവേശനവും ഭക്ഷണവും സൗജന്യമാണ്. കണ്‍വന്‍ഷന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ഓസ്റ്റിനിലെ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്. PDM Austin, 8701 Burleson Manor Rd, Manor, Texas – 78653. കൂടുതല്‍ വിവരങ്ങള്‍ക്ക്: 832 7 58 1080, 408 643 4888.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...