അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ

ന്യൂയോർക്:2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും ഇല്ലസ്ട്രേറ്റർ ആനന്ദ് ആർ.കെ.യും ‘ഇല്ലസ്ട്രേറ്റഡ് റിപ്പോർട്ടിംഗ് ആൻഡ് കമന്ററി’ വിഭാഗത്തിൽ പുരസ്കാരം നേടി.

ബ്ലൂംബെർഗിന്റെ ‘trapped’ എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ദക്ഷിണേഷ്യയിലെ സൈബർ തട്ടിപ്പ് ശൃംഖലകളെക്കുറിച്ചുള്ളതായിരുന്നു ഈ റിപ്പോർട്ട്.

ലഖ്‌നൗവിലെ ഒരു ഡോക്ടർ സൈബർ തട്ടിപ്പുകാർക്ക് 2.8 കോടി രൂപ നഷ്ടപ്പെട്ട ഞെട്ടിക്കുന്ന സംഭവം കേന്ദ്രീകരിച്ചാണ് സുപർണ ശർമ അന്വേഷണം നടത്തിയത്.

ഈ സങ്കീർണ്ണമായ കേസിലെ ഗൂഢാലോചനകളും ഭീഷണികളും ചിത്രങ്ങളിലൂടെയും ഗ്രാഫിക്സിലൂടെയും മനോഹരമായി ആവിഷ്കരിച്ചതിനാണ് മുംബൈ സ്വദേശി ആനന്ദ് ആർ.കെ. അവാർഡിന് അർഹനായത്.

ഇതേ വിഭാഗത്തിൽ മലയാളി പത്രപ്രവർത്തകൻ ദേവ്‌ജ്യോത് ഘോഷാൽ ഫൈനലിസ്റ്റ് പട്ടികയിൽ ഇടംപിടിച്ചു.

സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആഗോള തട്ടിപ്പുകളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പൊതുജനമധ്യത്തിൽ എത്തിച്ചതിനാണ് ഈ അവാർഡ്.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...