അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്ക് വെസ്റ്റ് സെയ്വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് വന്‍ വിജയം

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് ന്യൂയോര്‍ക്ക് വെസ്റ്റ് സെയ്വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത് . ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാല്‍ ശുദ്ധഹൃദയത്തില്‍ നിന്ന് കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്‌നേഹവും സമാധാനവും പിന്തുടരുക).

കോണ്‍ഫറന്‍സ് പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി ദേവാലയത്തില്‍ ജെയ്സണ്‍ തോമസ്, ആശ ജോര്‍ജ്, ഐറിന്‍ പോള്‍, മാത്യു വര്‍ഗീസ് (ബേബി), വനേസ മാത്യു എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ സെക്രട്ടറി ലിജു കുര്യാക്കോസ്, ട്രഷറര്‍ സന്തോഷ് കോരുത്  എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. എബ്രഹാം (ഫില്‍മോന്‍) ഫിലിപ്പ്  ഇടവക കമ്മിറ്റിയോടൊപ്പം കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

കോണ്‍ഫറന്‍സ് കോര്‍ ടീമിനെയും കമ്മിറ്റി അംഗങ്ങളെയും ജെയ്സണ്‍ തോമസ് സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.

ആശ ജോര്‍ജ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയം,  കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, പ്രഭാഷകര്‍, രജിസ്‌ട്രേഷന്‍ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെച്ചു.

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ്  കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

മാത്യു വര്‍ഗീസ് റാഫിള്‍ പ്രോഗ്രാമിനെക്കുറിച്ചും സമ്മാനങ്ങളെക്കുറിച്ചും സംസാരിച്ചു. കോണ്‍ഫറന്‍സിനെ പിന്തുണയ്ക്കുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അദ്ദേഹം നല്‍കി.

ഐറിന്‍ പോള്‍ ഇടവകാംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയും, പരസ്യങ്ങള്‍ക്കായുള്ള വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

മുന്‍ വര്‍ഷങ്ങളില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ വനേസ മാത്യു ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ജോഷ്വയുടെ സൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, വെബ്‌സൈറ്റ്  എന്നിവയെക്കുറിച്ചു ജെയ്സണ്‍ തോമസ് സംസാരിച്ചു.

ബ്രൂക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് എന്നീ ചര്‍ച്ചുകളുടെ കൗണ്‍സിലാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ഗായകസംഘത്തെ നയിക്കുകയെന്നും,  കോണ്‍ഫറന്‍സിനുള്ള ഗായകസംഘം ഫാ. ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നും ജെയ്സണ്‍ തോമസ് അറിയിക്കുകയും  ഇടവകക്കാരെ ഗായകസംഘത്തില്‍ ചേരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ദേവാലയ വികാരി ഫാ. എബ്രഹാം (ഫില്‍മോന്‍) ഫിലിപ്പ് രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും അച്ചന്‍ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സ് ടീമിന്റെ സമര്‍പ്പണത്തിനു നന്ദി പറയുകയും ചെയ്തു.

വോട്ട് ഓഫ് താങ്ക്‌സ് നല്‍കി ജെയ്‌സണ്‍ തോമസ് സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്‌സ്  കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

Report ജിനേഷ് തമ്പി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...