അമേരിക്കൻ വാർത്ത

നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നേഴ്സസ് ഡേ ആഘോഷിച്ചു

ഡാളസ് :  ഇന്ത്യൻ -അമേരിക്കൻ നേഴ്സസ്  അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ് ) നേഴ്സ് ഡേ ആഘോഷിച്ചു. ഗാർലൻഡ് ബ്രോഡ് വേയിലെ ICEC ഹാളിൽ  നടന്ന പരിപാടിയിൽ IANANT യുടെയും  NAINA യുടെയും സ്ഥാപക അംഗമായ ആൻ വർഗീസ് മുഖ്യാതിഥിയായിരുന്നു. നടന്നു വന്ന പാതയെക്കുറിച്ച് ചിന്തിക്കുകയും  കരുണയോടുകൂടിയ പരിചരണം മുഖ്യലക്ഷ്യ മായി കാണുകയും വേണമെന്ന് അവർ പറഞ്ഞു.

പ്രസിഡന്റ്‌ മഹേഷ്‌ പിള്ള   അധ്യക്ഷത വഹിച്ചു. സെക്രട്ടറി എലിസബത്ത്  ആന്റണി സ്വാഗതവും   ഏയ്ഞ്ചൽ ജ്യോതി നന്ദിയും പറഞ്ഞു.

ഐനന്റ്  ഏർപ്പെടുത്തിട്ടുള്ള നേഴ്സ് എക്സലൻസ്  അവാർഡുകളായ  നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ദീപ ഫ്രാൻസിസിനും   നേഴ്സ് ലീഡർ ഓഫ് ദി ഇയർ അവാർഡ് ആനി എബ്രഹാമിനും   നേഴ്സ് അഡ്വാൻസ് പ്രാക്ടീസ് പ്രൊവയ്ഡർ ഓഫ് ദി ഇയർ അവാർഡ് നീന മാത്യൂസീനും ചടങ്ങിൽ സമ്മാനിച്ചു. ഐനന്റ് ലൈഫ് ടൈം അച്ചീവ്മെന്റ്  അവാർഡ് ലിലാമ്മ ചാക്കോക്കും  സമ്മാനിച്ചു.

ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന  നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്‌സസ് ഓഫ് അമേരിക്കയുടെ (NAINA) 10- മത്തെ ദ്വിവാർഷിക സമ്മേളനം 2026, ഒക്ടോബർ 1 മുതൽ 3 വരെ കോപ്പേൽ, ടെക്സസിൽ  വെച്ചു നടത്തുന്നു. ഫോർ പോയിന്റു ബൈ ഷെറാട്ടൺ,  DFW എയർപോർട്ട് നോർത്ത്, ആണ്  വേദി.

“നഴ്‌സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക” എന്നതാണ്  പ്രമേയം.   ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്. ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മെയ്‌ 31 നു മുൻപ്  ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണെന്നും അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Report അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...