പ്രധാന വാർത്തസിനിമ

ത​മി​ഴ്‌​നാ​ട്ടി​ൽ വി​ജ​യ് യു​ഗം; ടി​വി​കെ​യ്ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്, സ​ത്യ​പ്ര​തി​ജ്ഞ മെയ് 7-ന്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ദ്രാ​വി​ഡ ക​ക്ഷി​ക​ളു​ടെ ആ​ധി​പ​ത്യം ത​ക​ർ​ത്ത് അ​ധി​കാ​രം പി​ടി​ച്ച വി​ജ​യ്‌​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന് (ടി​വി​കെ) ഉ​പാ​ധി​ക​ളോ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചു. ബി​ജെ​പി​യു​ടെ​യോ എ​ൻ​ഡി​എ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യോ പി​ന്തു​ണ തേ​ട​രു​ത് എ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗ​ത്തി​ലാ​ണ് വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ന് അ​വ​സ​രം ന​ൽ​കി​ല്ലെ​ന്നും മ​തേ​ത​ര സ​ർ​ക്കാ​രി​നാ​ണ് ജ​ന​വി​ധി ല​ഭി​ച്ച​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​സി വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ റി​പ്പോ​ർ​ട്ട് ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.

മെയ് 7-ന് രാ​വി​ലെ 11:30-ന് ​മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി വി​ജ​യ് ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി. ചെ​ന്നൈ പ​ട്ടി​ന​മ്പാ​ക്ക​ത്തെ വ​സ​തി​യി​ൽ ചേ​ർ​ന്ന എം​എ​ൽ​എ​മാ​രു​ടെ യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ന് അ​ന്തി​മ​രൂ​പ​മാ​യി. വി​ജ​യ്‌​ക്കൊ​പ്പം ഒ​മ്പ​ത് മ​ന്ത്രി​മാ​രും മെയ് 7-ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തേ​ക്കും.

234 അം​ഗ നി​യ​മ​സ​ഭ​യി​ൽ 108 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് രാ​ഷ്ട്രീ​യ അ​ര​ങ്ങേ​റ്റ​ത്തി​ൽ ത​ന്നെ വി​ജ​യ് ത​മി​ഴ്‌​നാ​ടി​നെ അ​മ്പ​ര​പ്പി​ച്ച​ത്. ആ​റ് പ​തി​റ്റാ​ണ്ടു​കാ​ലം ത​മി​ഴ് രാ​ഷ്ട്രീ​യം ഭ​രി​ച്ച ഡി​എം​കെ-​എ​ഐ​എ​ഡി​എം​കെ സ​ഖ്യ​ങ്ങ​ളെ ത​റ​പ​റ്റി​ച്ചാ​ണ് ടി​വി​കെ​യു​ടെ ഈ ​കു​തി​പ്പ്. കോ​ൺ​ഗ്ര​സി​ന് പു​റ​മെ മ​റ്റ് ചി​ല ചെ​റു​ക​ക്ഷി​ക​ളും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ടെ​ങ്കി​ലും അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...