കേരള വാർത്തപ്രധാന വാർത്ത

കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച: നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് എ​ഐ​സി​സി; ര​മേ​ശ് ചെ​ന്നി​ത്ത​ല ഡ​ൽ​ഹി​ക്ക്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച മു​റു​കു​ന്ന​തി​നി​ടെ ര​മേ​ശ് ചെ​ന്നി​ത്ത​ല നാ​ളെ ഡ​ൽ​ഹി​ക്ക് തി​രി​ക്കും. മ​ഹാ​രാ​ഷ്ട്ര ഡി​സി​സി പു​ന​സം​ഘ​ട​ന അ​ജ​ണ്ടയെന്നാണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​മെ​ങ്കി​ലും കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​വും ച​ർ​ച്ച​യാ​കും. പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയർമാനുമെന്നനിലയിൽ വി.ഡി. സതീശൻ, മുൻ പ്രതിപക്ഷനേതാവും സീനിയോറിറ്റിയിൽ മുൻപനുമായ രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് പരിഗണനയിലുള്ളത്. എം.എൽ.എ.മാരുടെ അഭിപ്രായമാരാഞ്ഞശേഷം ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയാണ് കോൺഗ്രസിലെ രീതി.

അ​തേ​സ​മ​യം കേ​ര​ള​ത്തിലെ മുഖ്യമന്ത്രി ചർച്ചയ്ക്കായി ​അ​ജ​യ്മാ​ക്ക​നെയും മു​കു​ൾ​വാ​സ്നി​ക്കിനെയും നി​രീ​ക്ഷ​ക​രായി എ​ഐ​സി​സി നി​യോ​ഗി​ച്ചു. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും എ​ഐ​സി​സി അ​റി​യി​ച്ചു. നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം വി​ളി​ക്കു​ന്ന ദി​വ​സം നി​രീ​ക്ഷ​ക​ർ കേ​ര​ള​ത്തി​ലെ​ത്തും. ഓ​രോ എം​എ​ൽ​എ​യേ​യും നി​രീ​ക്ഷ​ക​ർ നേ​രി​ൽ കാ​ണും.

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച സം​ബ​ന്ധി​ച്ച് ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക യോ​ഗ​വും ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​ഖാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, ജ​യ​റാം ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം നൂറുസീറ്റും കടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉഗ്രൻ തിരിച്ചുവരവിന് വഴിയൊരുക്കിയ യുഡിഎഫിന്റെ പടനായകന് എറണാകുളത്ത് വൻ സ്വീകരണം. തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്ക് മടങ്ങിയെത്തിയ വി.ഡി. സതീശന് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തങ്ങളുടെ നേതാവിനെ സ്വീകരിച്ചു.

മുഖ്യമന്ത്രി സതീശാ, വി.ഡി.എസ് എന്നുൾപ്പെടെയുള്ള മുദ്രാവാക്യങ്ങളും ജനക്കൂട്ടത്തിൽ നിന്നുയർന്നു. ജനങ്ങളെ നിയന്ത്രിക്കാൻ പോലീസും പാടുപെട്ടു. പ്രവർത്തകർ സതീശനെ എടുത്തുയർത്തി. റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഡിസിസി ഓഫീസിലേക്കാണ് സതീശൻ പോയത്. അവിടെ നിന്നാണ് സ്വന്തം മണ്ഡലമായ പറവൂരിലേക്കാണ് വി.ഡി. സതീശൻ പോകുന്നത്. ഡിസിസി ഓഫീസിലും ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മടങ്ങാൻ സാധിക്കാത്ത വിധം വൻജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...