കേരള വാർത്തപ്രധാന വാർത്ത

രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളം: വിജയത്തിന് നന്ദി പറഞ്ഞ് വി ‌‌ഡി സതീശൻ

തിരുവനന്തപുരം:ഉജ്ജ്വല വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി പറ‌ഞ്ഞ് പ്രതിപക്ഷ നേതാവ് വി ‌‌ഡി സതീശൻ. രാജ്യത്തിന് മുന്നിൽ ജയിച്ചത് മതേതര കേരളമെന്നും ജനങ്ങൾക്കായി ഒരു പുതുയുഗം ഒരുക്കുമെന്നും വി ‌‌ഡി സതീശൻ പറ‌ഞ്ഞു. മുന്നണി രാഷ്ട്രീയത്തിനുള്ള ഒരു മാതൃകയാണ് ടീം യുഡിഎഫ് എന്നും മതേതര നിലപാടിനുള്ള അംഗീകാരമാണ് ഈ വിജയമെന്നും അദ്ദേഹം പറ‌ഞ്ഞു. സ്ത്രീകളും ചെറുപ്പക്കാരുമാണ് തിരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചതെന്നും അവർക്ക് യുഡിഎഫിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കുമെന്നും സംസ്ഥാനത്തെ രാജ്യത്തിന്റെ ഒന്നാമതെത്തിക്കാനുള്ള പ്രവർത്തനങ്ങളും പദ്ധതികളുമായി യു‌ഡിഎഫ് മുന്നോട്ടുപോകുമെന്നും വി ‌‌ഡി സതീശൻ. മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിന്റെ ചർച്ചകൾ ഉടനെ തു‌ടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പൂച്ചപ്പെറ്റുകിടക്കുന്ന ഖജനാവാണ് എൽഡിഎഫ് യു‌ഡ്എഫിനെ ഏൽപ്പിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

യു‌ഡിഎഫിന് അനുകൂലമായ എക്സിറ്റ്പോൾ ഫലങ്ങൾ അംഗീകരിക്കുന്നതിനൊപ്പം 100ൽ കൂടുതൽ സീറ്ര് ഉറപ്പാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വി‌ഡി സതീശന്റെ നിലപാട്. ആ വാദം ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളിൽ പോലും യുഡിഎഫിന്റെ വലിയ മുന്നേറ്റമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് തിര‌ഞ്ഞെടുപ്പ് ഫലത്തിൽ പ്രത്യക്ഷമാകുന്നത്.

കേരളം കാത്തിരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തി യുഡിഎഫ്. പത്തുവര്‍ഷം നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച യുഡിഎഫ് കുത്തൊഴുക്കില്‍ എല്‍ഡിഎഫ് ഒഴുകിപ്പോയി. നേമത്തില്‍ പൂട്ടിപ്പോയ അക്കൗണ്ട് കൊല്ലം ചാത്തന്നൂരില്‍ ബിജെപി വീണ്ടും തുറന്നു. നേമത്തും ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്.

വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 102 സീറ്റുകളില്‍ യുഡിഎഫ് മുന്നിലുണ്ട്. 36 സീറ്റുകളില്‍ എല്‍ഡിഎഫും രണ്ടു സീറ്റുകളില്‍ ബിജെപിയും മുന്നില്‍ നില്‍ക്കുകയാണ്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള കോട്ടകളില്‍ യുഡിഎഫ് തേരോട്ടം നടത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും നന്നായി വിയര്‍ത്തു. സിപിഐഎമ്മിനെതിരേ വിമര്‍ശനം ഉന്നയിച്ച് പുറത്തുപോകുകയും വിമതരായി യുഡിഎഫ് പിന്തുണയില്‍ മത്സരിച്ചവരില്‍ വി. കുഞ്ഞികൃഷ്ണനും ജി സുധാകരനും അടക്കം വിജയം നേടി. ധര്‍മ്മടത്ത് അബ്ദുള്‍ റഷീദിനോട് നന്നായി വിയര്‍ത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയത്. 25 സീറ്റുകളില്‍ മത്സരിച്ച മുസ്‌ളീം ലീഗ് 21 സീറ്റുകളില്‍ മുന്നിലാണ്.

മന്ത്രിമാരായ വീണാജോര്‍ജ്ജ്, ഗണേശ്കുമാര്‍, എം.ബി. രാജേഷ്, ചിഞ്ചുറാണി, കടന്നപ്പള്ളി, പി. രാജീവ്, കോവൂര്‍കുഞ്ഞുമോന്‍, റോഷി അഗസ്റ്റിന്‍, ഗണേശ്കുമാര്‍, അബ്ദുറഹിമാന്‍, ആര്‍.ബിന്ദു, വി.എന്‍.വാസവന്‍, മുതിര്‍ന്ന വനിതാനേതാവ് കെ.കെ. ശൈലജ എന്നിവര്‍ പിന്നിലായപ്പോള്‍ റിയാസ്, സജി ചെറിയാന്‍, പി. പ്രസാദ്, , കെ. രാജന്‍, ജി.ആര്‍. അനില്‍ എന്നിവരാണ് എല്‍ഡിഎഫില്‍ മികച്ച പ്രകടനം നടത്തി. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്, കെ.മുരളീധരന്‍, രമേഷ് പിഷാരടി, ടി.സിദ്ദിഖ്, ബിന്ദുകൃഷ്ണ, അബിന്‍വര്‍ക്കി, സന്ദീപ് വാര്യര്‍, രമ്യാഹരിദാസ്, കെ.കെ. രമ തുടങ്ങിയ പ്രമുഖരെല്ലാം വിജയം കണ്ടു. സിപിഐഎം വിമതരില്‍ ജി സുധാകരന്‍, വി.കെ. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍ എന്നിവര്‍ വിജയത്തിലേക്ക് എത്തിയപ്പോള്‍ പി.വി. അന്‍വര്‍ വന്‍തോല്‍വി ഏറ്റുവാങ്ങി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ യുഡിഎഫ് തൂത്തുവാരി.

ഇടതുപക്ഷത്തെ ഘടകക്ഷികളായ കേരളാകോണ്‍ഗ്രസ് എം സമ്പൂര്‍ണ്ണമായി തിരിച്ചടി നേരിട്ടപ്പോള്‍ കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗം എട്ടില്‍ എഴിലും തൂക്കി. 12 സീറ്റുകളില്‍ മത്സരിച്ച കേരളാകോണ്‍ഗ്രസ് എമ്മിനെ പാലയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമെല്ലാം കൈവിട്ടപ്പോള്‍ ഇടയ്‌ക്കെങ്കിലും മിന്നലാട്ടം കാട്ടിയത് റാന്നിയിലെ പ്രമോദ് നാരായണന്‍ മാത്രമായിരുന്നു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തിരിച്ചടി നേരിട്ടു. നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിലേക്ക് എത്തിയപ്പോള്‍ പാലക്കാട്, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍, മഞ്ചേശ്വരം, കാസര്‍ഗോഡ്, തിരുവല്ല, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി മികച്ച പ്രകടനം നടത്തി.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...