സിനിമ

പേട്രിയറ്റ് പുതിയ ടീസര്‍ പുറത്ത്: മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം

മികച്ച വിജയം നേടി മുന്നേറുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ പുതിയ ടീസർ പുറത്ത്. മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ താരസൂര്യന്മാരെ ആഘോഷിക്കുന്ന ടീസർ ആണ് പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ് പുതിയ ടീസറിന്റെ ഹൈലൈറ്റ്.

ആഗോള തലത്തിൽ മികച്ച വിജയം നേടി മുന്നേറുന്ന ചിത്രം ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബിൽ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യദിനവും രണ്ടാംദിനം മികച്ച പ്രകടനമാണ് ചിത്രം ബോക്‌സ് ഓഫീസിൽ നടത്തിയത്.

കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മമ്മൂട്ടി-മോഹൻലാൽ എന്നിവർ 18 വർഷത്തിന് ശേഷം ഒന്നിച്ചെത്തുന്നു എന്നതും, ചിത്രത്തിൽ ഇരുവരും കാഴ്ചവെച്ച മികച്ച പ്രകടനവുമാണ്. മെഗാ കാൻവാസിൽ മഹേഷ് നാരായൺ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ മലയാളത്തിലെ മഹാവിജയമാക്കാനുള്ള കുതിപ്പിലാണ്.

ഡോക്ടർ ഡാനിയൽ ജെയിംസ്, കേണൽ റഹിം നായിക് എന്നീ കഥാപാത്രങ്ങളായി ബിഗ് എം’സ് ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആവേശവും ആഘോഷവുമാണ് ചിത്രത്തെ വമ്പൻ വിജയമാക്കി മാറ്റുന്നത്. ആദ്യ ദിനം 29 കോടിയിൽ അധികമാണ് ചിത്രം നേടിയ ആഗോള കളക്ഷൻ.

ബുക്ക് മൈ ഷോയിലും ട്രെൻഡിങ് ആയി തുടരുന്ന ചിത്രം, കേരളത്തിന് പുറമെ, ഗൾഫ്, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ മാർക്കറ്റുകളിലും വമ്പൻ ബോക്‌സ് ഓഫീസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്.

റിലീസ് ചെയ്ത ദിവസത്തെ ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക-നിരൂപക പ്രതികരണം ലഭിച്ച ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും മികച്ച പ്രകടനവുമായി നിറഞ്ഞു നിൽക്കുന്നു.

125 കോടിയോളം ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിക്കുന്നത്.

സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ഗൾഫിൽ വിതരണം ചെയ്തത്.

ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സരിൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപത്രങ്ങളായി എത്തിയിട്ടുണ്ട്. സാങ്കേതികമായും മികച്ച നിലവാരമാണ് ചിത്രം പുലർത്തുന്നത്. സുഷിൻ ശ്യാം ഒരുക്കിയ സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തെ ഒരേ സമയം മാസും ക്ലാസും ആക്കി മാറ്റുന്നുണ്ട്.

ഛായാഗ്രഹണം – മാനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനര്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് – സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് – വൈശാഖ് പി വി, മേക്കപ്പ് – രഞ്ജിത് അമ്പാടി, ലിറിക്‌സ് – അൻവർ അലി, സംഘട്ടനം – ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ – ധന്യ ബാലകൃഷ്ണൻ, നൃത്ത സംവിധാനം – ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ് – നവീൻ മുരളി, വിഎഫ്എക്‌സ് – ഫയർ ഫ്‌ളൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയൽ വിഎഫ്എക്‌സ്, ബൈനറി സർക്കസ്, ഡിഐ കളറിസ്റ്റ് – ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ – എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആൻ മെഗാ മീഡിയ ആണ് പ്രദർശനത്തിന് എത്തിച്ചത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...