അമേരിക്കൻ വാർത്ത

ഉല്ലാസം അലതല്ലി ഒരുമ പിക്നിക് 2026

മിസ്സോറി സിറ്റി : ഔർ റിവർസ്‌റ്റോൺ യുണൈറ്റഡ് മലയാളീ അസോസിയേഷൻ -ഒരുമയുടെ 2026 വർഷത്തെ പിക്നിക് ഇക്കഴിഞ്ഞ ശനിയാഴ്ച്ച, മെയ് 2 ന്  മിസ്സോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാർക്കിൽ വെച്ച് അത്യുത്സാഹത്തോടെ നടത്തപ്പെട്ടു.

ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് ജൂലി മാത്യു ആഘോഷങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു . സെക്രട്ടറി റോബി ജേക്കബ് സ്വാഗതം നേർന്നു. പ്രസിഡന്റ് ഡോ : ജോസ് തൈപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി . വൈസ് പ്രസിഡന്റ് ലൂണ വിക്ടർ , ജോയിന്റ് സെക്രട്ടറി ലിസി , ട്രെഷറർ അജി ജോസഫ് , ജോയിന്റ് ട്രെഷറർ ജോസഫ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

പാട്ടും നൃത്തവും , വ്യത്യസ്തയിനം മത്സരങ്ങളുമായി അരങ്ങേറിയ പിക്നിക് പങ്കെടുത്തവരിൽ ഉല്ലാസത്തിമിർപ്പുളവാക്കി. തനതു കേരള തനിമയുള്ളതും , പാശ്ചാത്യ രുചി വൈവിധ്യങ്ങളും കോർത്തിണക്കിയുള്ള വിവിധയിനം ഭക്ഷണ വിഭവങ്ങൾ നാവിൽ കൊതിയൂറുന്ന അനുഭവം  ഉളവാക്കി .പ്രോഗ്രാം കോർഡിനേറ്റർ വിധു അജയ് യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് ഡാൻസ് കാണികളിൽ ആശ്ചര്യം ജനിപ്പിച്ചു. മത്സര വിജയികൾക്ക് പ്രസിഡന്റ് ഡോ : ജോസ് തൈപ്പറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു . മുൻ ഒരുമ പ്രെസിഡന്റും ഫൊക്കാനയുടെ ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിനോയ് കുര്യൻ മത്സര വിജയികൾക്ക് ആശംസകൾ നേർന്നു . 

യൂത്തു ലീഡർഷിപ്പ് അംഗങ്ങളായ ഡാനിയേൽ ചക്കാലക്കൽ , ഹന്നാ പോൾ , ഷോൺ തൈപ്പറമ്പിൽ, അലീന ജേക്കബ്‌ , കരൺ കണ്ണേരി, ധ്രുവ് വർമ്മ , ദിയ അജയ് , ജിയ വിക്ടർ. പ്രസിഡന്റ് കൗൺസിൽ ചെയർമാൻ ജിൻസ് മാത്യു, അഡ്വൈസർ ജോൺ ബാബു , എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ : ഡിസ്‌നി ജോൺ , മേരി ജേക്കബ് , ആൻസി കുര്യൻ , ജോൺ ആന്റണി , എബ്രഹാം കുര്യൻ , മജേഷ് ജോൺ ,സെബാസ്റ്റ്യൻ തോമസ് , ജോയ് പൗലോസ് , മാത്യു ചെറിയാൻ , അനിൽ ഗോപിനാഥ് , മാത്യു ചാണ്ടപിള്ളൈ എന്നിവർ പിക്നിക് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Report ജോസഫ് തോമസ് ഹ്യൂസ്റ്റൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...