അമേരിക്കൻ വാർത്ത

കൃപാഭിഷേകത്താൽ 29 കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഡാളസ്സ് ഇടവകയിൽ

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക പള്ളി ഇടവകയിൽ ഇരുപത്തി ഒമ്പത് കുഞ്ഞുങ്ങളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ 25 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടത്തപ്പെട്ടു. ഒരുവർഷത്തെ ഒരുക്കങ്ങൾക്കും പ്രാർത്ഥനയ്ക്കും ശേഷം നടത്തപ്പെട്ട ദിവ്യകാരുണ്യസ്വീകരണം കൃപാഭിഷേകത്തിന്റെ മുഹൂർത്തമായിരുന്നു.

ലിയാ മാടപറമ്പത്ത്, നേത്തൻ മാടപറമ്പത്ത്, നീയ തടത്തിൽ, മിലാഹ് എട്ടുപറയിൽ,അലക്സീസ് ചെമ്മാച്ചേൽ , നീവാഹ് വിരുത്തിക്കുളങ്ങര, ക്ളെയർ അരിച്ചിറ,നീയൽ ചെമ്മാച്ചേൽ, കാതറിൻ സ്രാമ്പിച്ചിറ, എലിയറ്റ് മുടിക്കുന്നേൽ, സഞ്ചന കാവിൽ, ജോഷ്വാ പുത്തൻപറവിൽ, ജോഷ്വാ ഏലൂർ, ജോർജ് കാരത്തുരുത്തേൽ, ജറമിയ ഓളിയിൽ, ഫെലിക്സ് കോയിത്തറ, അഷേർ തകടിയേൽ, ജെസിക്ക അറയ്ക്കപറമ്പിൽ, സെയിറ കുടിലിൽ, എയ്ഡൻ പൗവ്വത്തേൽ, ആഡ്രൂ പച്ചിക്കര, മിലൻ വിരുത്തിക്കുളങ്ങര, ജെമി കുഴിപ്പിൽ, ഗ്രയിസ് അത്തിമറ്റത്തിൽ , നിയ വിശാഖന്തറ, ജോഷ്യാ കണ്ടത്തിൽ, ബെഞ്ചമിൻ പയ്യമ്പള്ളിൽ, മലിയ ചേന്നക്കാട്ട്, സെറീന ചാമക്കാല തുടങ്ങിയ കുട്ടികൾ ദീവ്യകാരുണ്യ സ്വീകരിച്ചത്.

ഇവരുടെ മാതാപിതാക്കളുടെ വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രോഗ്രാമുകൾ നടത്തപ്പെട്ടു. ഈ വർഷത്തെ വിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഓർമ്മയ്ക്കായി റീമോഡലിംങ്ങ് പൂർത്തിയാക്കിയ ചാപ്പലിന്റെ വെഞ്ചരിപ്പ് കർമ്മവും ഒപ്പം നടത്തപ്പെട്ടു. ഇന്നേ ദിവസത്തിന്റെ സന്ദേശം ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് നൽകി. വിവിധ ഇടവകകളിൽ നിന്നും അനേകർ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...