അമേരിക്കൻ വാർത്ത

അംഗസംഘടനകളുടെ താത്പര്യാര്‍ത്ഥം ഫോമാ കണ്‍വന്‍ഷന്‍ 2026 ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ മെയ് 31 വരെ നീട്ടി

ഹൂസ്റ്റണ്‍: നിരവധി അംഗസംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്‍ 2026-നുള്ള ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ മെയ് 31 വരെ നീട്ടിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ എപ്രില്‍ 30-ന് അവസാനിച്ച സാഹചര്യത്തില്‍ വിവിധ റീജിയനുകളില്‍ ആവേശകരമായ കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ നടക്കുന്നതിനാലും ഡെലിഗേറ്റ്‌സ് ലിസ്റ്റ് പബ്‌ളീഷ് ചെയ്യാത്തതിനാലും അംഗസംഘടനകള്‍ക്ക് പുറമെ ആര്‍.വി.പി മാരുടെയും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരുടെയും താത്പര്യാര്‍ത്ഥമാണ് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ മെയ് 31 വരെ നീട്ടാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരുമാനിച്ചതെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് ഇതുവരെ ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഇത് ഫോമായെ ജനങ്ങള്‍ നെഞ്ചേറ്റുന്നതിന്റെ തെളിവാണെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയമായ ‘വിന്‍ധം ഹൂസ്റ്റണി’ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകര്‍.

ഫോമായുടെ ആദ്യ പ്രസിഡന്റ് ശശിധരന്‍ നായര്‍, പിന്നീട് സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ച ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തില്‍, അനിയന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ് എന്നിവരെല്ലാം 9-ാം കണ്‍വന്‍ഷന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. പ്രസിഡന്റ് ബേബി മണക്കുന്നേല്‍,  ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാമിലി കണ്‍വന്‍ഷന്‍ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സുബിന്‍ കുമാരന്‍ ആണ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്: https://fomaafamilyconvention2026.com/Registration.php

Report എ.എസ് ശ്രീകുമാര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...