അമേരിക്കൻ വാർത്ത

അമേരിക്കന്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ കിക്കോഫ് ഡാളസ് സെന്റ് മേരീസ് പള്ളിയില്‍

ഡാളസ്: ഈ വരുന്ന ജൂലൈ മാസം 22-ാം തീയ്യതി മുതല്‍ 25-ാം തീയ്യതി വരെ അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത്(236 Old Tappan RD, Old Tappan, NJ) വച്ച് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ, ടെക്‌സസ് റീജിയന്റെ കിക്കോഫ് 4-26-26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം ഡാളസ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടന്നു.

 കിക്കോഫിന്റെ ഉദ്ഘാടനം അമേരിക്കന്‍ അതിഭദ്രാന സെക്രട്ടറിയും, സെന്റ് മേരീസ് പള്ളി വികാരിയുമായ റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ട് നിര്‍വ്വഹിച്ചു. ഡാളസ് മേഖലയിലുള്ള വിവിധ പള്ളികളില്‍ നിന്നും ധാരാളം പേര്‍ ഈയസരത്തില്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ച് ഭദ്രാസന സെക്രട്ടറിയെ ഏല്‍പിച്ചു.


തദവസരത്തില്‍ ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി റവ.ഫാദര്‍ ബേസില്‍ എബ്രാഹം ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ചും, ആവശ്യകതയെപ്പറ്റിയും സംസാരിച്ചു. ശ്രീമതി അനിത ലിജോ തദവസരത്തില്‍ ആശംസ പ്രസംഗം നടത്തി. റവ.ഫാദര്‍ വര്‍ഗീസ് മാലിയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ.അലക്‌സ് ജോര്‍ജ്, എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. സെന്റ് മേരീസ് പള്ളി വൈസ് പ്രസിഡന്റ് റിജു വിരിപ്പില്‍ കിക്കോഫില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.


Report വര്‍ഗീസ് പാലമലയില്‍ പി.ആര്‍.ഓ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...