അമേരിക്കൻ വാർത്ത

ഫൊക്കാന ടീം എംപവർ പ്രചാരണോത്ഘാടനം ആവേശോജ്ജ്വലമായി

ന്യൂയോർക്ക്: ടീം എംപവർ ലീല മാരേട്ട് പാനലിൻ്റെ ഔദ്യോഗികമായി പ്രചാരണങ്ങളുടെ ആവേശോജ്ജ്വലമായ ഉത്ഘാടനവും പത്രസമ്മേളനവും ന്യൂയോർക്കിലെ കേരളാ സെൻ്ററിൽ ഏപ്രിൽ 25-ന് നടന്നു.

കേരളാ സെൻ്ററിൻ്റെ പ്രസ്സ് റൂമിൽ ചേർന്ന പത്രസമ്മേളനത്തിൽ ലീല മാരേട്ട് അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയിലെ പ്രമുഖ പത്രപ്രവർത്തകരായ ജോർജ്ജ് ജോസഫ്(ഈമലയാളി), ജോസ് കാടാപ്പുറം (കൈരളി), ടാജ് മാത്യു (ഐ.പി.സി.എൻ.എ) എന്നിവർ സന്നിഹിതരായിരുന്നു.

പത്രസമ്മേളനത്തിൽ ടീം എംപവറിൻ്റ പ്രകടനപത്രിക അവതരിപ്പിച്ചു. വ്യക്തമായ ദർശനവും ശക്തമായ ലക്ഷ്യബോധവും അതാണ് പ്രകടന പത്രികയുടെ ഉള്ളടക്ക മെന്നും, കൺവൻഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ രണ്‌ടു വർഷം നീളുന്ന കർമ്മ പരിപാടികൾ അംഗ സംഘടനകളുടെ സഹകരണത്തിലൂടെ നടപ്പിലാക്കുകയും യുവാക്കളെയും വനിതകളെയും മുഖ്യധാരയിലേക്ക് കൊണ്‌ടുവരുവാനുള്ള പ്രവർത്തനങ്ങളെ എകോപിപ്പിക്കുമെന്നും അതോടൊപ്പം ഫൊക്കാന തുടങ്ങി വിജയം വരിച്ച മെഡിക്കൽ പ്രിവിലേജ് കാർഡും, നിർദ്ധരരായിട്ടുള്ളവർക്കുള്ള ഭവന നിർമ്മാണ പദ്ധതികളും തുടരുമെന്നും ലീല മാരേട്ട് വ്യക്തമാക്കി
യുവതലമുറയിൽ നിന്നും മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കടന്നു വരുവാൻ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കാമ്പയിനുകളെ സഹായിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുകയും അതോടൊപ്പം അമേരിക്കയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി ചേർന്ന് സെമിനാറുകളും ജോബ് ഫെയറുകളും സംഘടിപ്പിച്ച് തൊഴിൽ രംഗത്തെ പുതിയ സാദ്ധ്യതകൾ പരിചയപ്പെടുത്തുമെന്ന് ജനറൽ സെകട്ടറി സ്ഥാനാർത്ഥി ജോർജ്ജ് ഒലിക്കൽ പറഞ്ഞു.

ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് കൈത്താങ്ങും അന്തിമഘട്ടങ്ങളിൽ കരുതലും കരുണാപൂർവ്വമായ പരിചരണവും സഹായങ്ങളും നൽകാനുള്ള പദ്ധതികൾ എകോപിപ്പിക്കാൻ മുൻകൈ എടുക്കുമെന്ന് ട്രഷറർ സ്ഥാനാർത്ഥി രേവതി പിള്ള ഉറപ്പുനൽകി.

യുവജനതയെ ഫൊക്കാനയലേക്ക് ആകർഷിക്കുന്നതിനും നിലനിറുത്തുന്നതിനും നിലവിലുള്ള ഫോറങ്ങളെ ശക്തിപ്പെടുത്തി റീജീയനുകളിൽ കായികമേളകൾ സംഘടിപ്പിക്കാൻ വേണ്‌ട ക്രമീകരണങ്ങൾ ചെയ്യുമെന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ലാജി തോമസ്, ലിൻസ് ജോസഫ്, മാത്യു ചെറിയാൻ, നിജോ പുത്തൻപുരക്കൽ എന്നിവർ വ്യക്തമാക്കി.

അമേരിക്കയിലെ കലാസാംസ്ക്കാരിക സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ കലാസന്ധ്യകളും, സാഹിത്യ സമ്മേളനങ്ങളും, നാടകോത്സവങ്ങളും സംഘടിപ്പിക്കുകയും, സ്ത്രീ ശാക്ത‌ീകരണത്തിന് മുൻതൂക്കം കൊടുക്കുമെന്നും സ്ഥാനാർത്ഥികളായ ബ്രിജിറ്റ് ജോർജ്ജ്, ഫാൻസിമോൾ, ദേവസ്സി പാലാട്ടി, എന്നിവർ പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യൻ കോൺസിലേറ്റുമായി ബന്ധപ്പെട്ട് മലയാളികളുടെ കോൺസിലേറ്റ് സംബന്ധമായ പ്രശ്‌നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുവാൻ ശ്രമിക്കുമെന്ന് ഷാജി സാമുവൽ, റോണി വറുഗീസ്, ഉഷ ജോർജ്ജ്, ശോശാമ്മ ആൻഡ്രൂസ് എന്നിവർ ഉറപ്പുനൽകി.
പത്രസമ്മേളനത്തിനു ശേഷം ചേർന്ന പൊതുയോഗത്തിൽ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും കിക്കോഫ് കോഡിനേറ്ററുമായ ലാജി തോമസ് ഏവരെയും സ്വാഗതം ചെയ്തു.ടീം എംപവർ ലീഡറും പ്രസിഡൻ്റു സ്ഥാനാർത്ഥിയുമായ ലീല മാരേട്ട് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.

ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവേനിയ, വാഷിംങ്ടൺ റീജിയണുകളിലെ അംഗ സംഘടന പ്രതിനിധികളുടെയും, ഡെലിഗേററ്സിന്റെയും സജീവ സാന്നിദ്ധ്യമുണ്‌ടായിരുന്ന സമ്മേളനത്തിൽ അലക്സ് എസ്‌തപ്പാൻ (പ്രസിഡൻ്റ് കേരളാസെൻറർ), ഹേമചന്ദ്ര പണിക്കർ (പ്രസിഡൻ്റ്, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയേർക്ക്), രാജേഷ് പുഷ്‌പരാജൻ (പ്രസിഡൻ്റ്, ന്യൂയോർക്ക്, മലയാളി അസ്സോസിയേഷൻ), ബിജു ചാക്കോ (പ്രസിഡൻ്റ്, ഐ.എം.എ.എൽ.ഐ), മാത്യൂ ചെറിയാൻ (പ്രസിഡൻ്റ്, പി.എം.എ), റെജി കുര്യൻ (പ്രസിഡന്റ്റ്, കെ.സി.എ.എൻ.എ), സുധ കർത്ത (പമ്പ), ജിബി മാത്യു (ലിംക), ലൈസി അലക്സ് (സെക്രട്ടറി, സ്‌റ്റാററൻ ഐലൻ്റ മലയാളി അസ്സോസിയേഷൻ), ലോറൻസ് തോമസ് (ഫിൽമ) എന്നിവർ ടീം എംപവറിന് ആശംസകൾ നേർന്നും പിന്തുണ വാഗ്ദാനം ചെയ്‌തും സംസാരിച്ചു.

തുടർന്നു നടന്ന കലാസന്ധ്യയിൽ ചന്ദ്രിക കുറുപ്പും ലക്‌ഷ്‌മി കുറുപ്പും ചിട്ടപ്പെടുത്തിയ നൃത്തങ്ങൾ നേഹ നായരും ഗൗരി നായരും ചേർന്നവതരിപ്പിച്ചു. ശ്രുതിമധുരമായ ഗാനങ്ങളുമായി തോമസ് സക്കറിയ (സുജിത്ത് മൂലയിൽ), അജ്ഞന മുലയിൽ, ഉജ്‌വാല മോസസ്സ്, പ്രേം കൃഷ്‌ണ എന്നിവർ കലാസന്ധ്യയെ മികവുറ്റതാക്കി. താരാ ഷാജി എം.സിയായിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി ജോർജ്ജ് ഓലിക്കൽ നന്ദി പ്രകാശനം നടത്തി. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

Report ജോർജ്ജ് ഓലിക്കൽ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...