അമേരിക്കൻ വാർത്ത

വെസ്റ്റ് ചെസ്റ്റര്‍ ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു

ന്യൂയോര്‍ക്ക് : വി.യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍-ബ്രോങ്ക്സ് ക്‌നാനായ ദേവാലയത്തില്‍ മെയ് മൂന്നാം  തീയതി ഞായറാഴ്ച  കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപ്പ് പിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്.

എല്ലാ ശനിയാഴ്ചകളിലും   യോങ്കേഴ്‌സിലെ മലങ്കര റീത്തു ദേവാലയത്തിൽ (18 ട്രിനിറ്റി സ്ട്രീറ്റ് യോങ്കേഴ്‌സ് )  വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്സ് പ്രദേശങ്ങളിലെ ക്‌നായക്കാര്‍ കുര്‍ബ്ബാനയ്ക്ക് ഒത്തുകൂടുന്നതിനു പുറമെ ഈ വർഷവും  യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുകയാണ്.

ഈ തിരുന്നാളില്‍  വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം3.30 പിഎം നുള്ള ലദീഞ്ഞോടുകൂടി   തിരുന്നാൾ ആരംഭിക്കുന്നു.  തിരുനാള്‍ കര്‍മ്മങ്ങള്‍ക്കു കാർമികത്വം വഹിക്കുന്നത് ന്യൂയോർക് ക്നാനായ ഫൊറാന വികാരി റവ .ഫാ .പത്രോസ് ചമ്പക്കരയാണ്.  ന്യൂജേഴ്‌സി ക്നാനായ കത്തോലിക്ക പള്ളി വികാരി റവ .ഫാ .ഡോക്ടർ  ബിബി തറയിൽ   തിരുന്നാൾ സന്ദേശം  നൽകുന്നു.  

വിശുദ്ധ കുര്‍ബാനയും നൊവേനക്കും   പുറമെ   ആഘോഷമായ പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ടെസ്സി മച്ചാനിക്കൽ ,ബിജു ഒരപ്പാങ്കൽ എന്നിവർ  പ്രസുദേന്തിമാരായ  തിരുന്നാളില്‍ സംബന്ധിച്ച്, അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ ഡയറക്ടര്‍ -ഫാദര്‍ ജോബി പൂച്ചൂകണ്ടത്തിൽ  (224 766 5831)
ട്രസ്റ്റിമാര്‍- എബ്രഹാം പൂളിയാലുന്നേല്‍ – 914- 310-0498,ബിജു ഒരപ്പാങ്കൽ- (347- 882-3000)

Report തോമസ് പാലിശ്ശേരില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...