ചരമംപ്രധാന വാർത്ത

പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് അന്തരിച്ചു; ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി

ന്യൂഡൽഹി : ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതിയും പത്മശ്രീ ജേതാവുമായ പ്രശസ്ത ഫൊട്ടോഗ്രഫർ രഘു റായ് (83) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസറിനെത്തുടർന്നു ദീർഘനാളായി ചികിത്സയിലായിരുന്നു.

അരനൂറ്റാണ്ടിലേറെ നീണ്ട കരിയറിലൂടെ ഇന്ത്യയുടെ ചരിത്രവും ആത്മാവും പകർത്തിയെടുത്ത പ്രതിഭയാണു രഘു റായ്. 1984ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തിനു മുന്നിലെത്തിച്ച ‘അജ്ഞാതനായ കുട്ടിയുടെ ശവസംസ്‌കാരം’ എന്ന അദ്ദേഹത്തിന്റെ ചിത്രം രാജ്യാന്തര തലത്തിൽ തന്നെ നൊമ്പരമായി മാറി. ഇന്ദിരാ ഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയവരുടെ അവിസ്മരണീയമായ ചിത്രങ്ങൾ പകർത്തിയതും അദ്ദേഹമാണ്.

1977ൽ ലോകപ്രശസ്ത ഫൊട്ടോഗ്രഫിക് ഏജൻസിയായ ‘മാഗ്‌നം ഫോട്ടോസി’ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമാണ്. 1965ൽ ‘ദ് സ്‌റ്റേറ്റ്‌സ്മാനി’ലൂടെ കരിയർ ആരംഭിച്ച അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും പ്രവർത്തിച്ചു. ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ ചിത്രങ്ങൾക്ക് 1972ൽ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നൽകി ആദരിച്ചു.

കേരളവുമായും ഇവിടത്തെ വിവിധ മാധ്യമ ഫൊട്ടോഗ്രഫർമാരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. ശബരിമല സന്നിധാനത്തെത്തി അയ്യപ്പദർശന ചിത്രങ്ങളും തന്റെ ക്യാമറയിൽ പകർത്തി. കേരള പ്രസ് അക്കാദമിയുടെ സെമിനാറുകളിൽ പങ്കെടുക്കാനും അദ്ദേഹം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

ഭാര്യ: ഗുർമീത് റായ്. മക്കൾ: നിതിൻ റായ് (ഫൊട്ടോഗ്രഫർ), ലഗാൻ, അവനി, പൂർവായ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...