അമേരിക്കൻ വാർത്ത

ലോട്ടോ ടെക്സാസ് ഭാഗ്യക്കുറി: മെസ്കിറ്റിൽ വിറ്റ ടിക്കറ്റിന് 4.1 കോടി ഡോളർ സമ്മാനം


ഡാളസ് :ടെക്സസ് ഡാളസിലെ  മെസ്കിറ്റിൽ നിന്നും എടുത്ത ലോട്ടോ ടെക്സാസ് ടിക്കറ്റിന് 41 മില്യൺ ഡോളർ (ഏകദേശം 340 കോടിയിലധികം രൂപ) ജാക്ക്പോട്ട് അടിച്ചു. ഏപ്രിൽ 20-ന് നടന്ന നറുക്കെടുപ്പിലാണ് നോർത്ത് ടെക്സാസ് സ്വദേശി ഈ വൻ തുകയ്ക്ക് അർഹനായത്.

വിജയി ഇതുവരെ സമ്മാനത്തുക കൈപ്പറ്റാൻ എത്തിയിട്ടില്ല. നറുക്കെടുപ്പ് തീയതി മുതൽ 180 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.

മെസ്കിറ്റിലെ ഇന്റർസ്റ്റേറ്റ് ഹൈവേ 30-ൽ ഉള്ള 7-ഇലവൻ (7-Eleven) സ്റ്റോറിൽ നിന്നാണ് ‘ക്വിക് പിക്’ ടിക്കറ്റ് എടുത്തത്.
നികുതി കിഴിച്ചുള്ള തുകയായി ഏകദേശം 2.25 കോടി ഡോളർ വിജയിക്ക് ലഭിക്കും.

വിജയിച്ച നമ്പറുകൾ: 21, 28, 33, 34, 43, 44.

 2025 നവംബർ മുതൽ ആർക്കും ലഭിക്കാതെ വർദ്ധിച്ചുവന്ന ജാക്ക്പോട്ട് തുകയാണ് 66-ാമത്തെ നറുക്കെടുപ്പിൽ മെസ്കിറ്റ് സ്വദേശിയെ തേടിയെത്തിയത്. ടിക്കറ്റ് വിറ്റ കടയ്ക്കും 25,000 ഡോളർ ബോണസ് ലഭിക്കും.

അടുത്ത ലോട്ടോ ടെക്സാസ് നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. സമ്മാനത്തുക 50 ലക്ഷം ഡോളറിൽ നിന്നാണ് വീണ്ടും ആരംഭിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...