അമേരിക്കൻ വാർത്ത

ലാനയുടെ പുസ്തക ചർച്ച ഏപ്രിൽ 25 ന് – വിനോദ് കൃഷ്ണയുടെ ‘ലീക്ക് 86’

ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) സംഘടിപ്പിക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡി. സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ ‘ലീക്ക് 86’ ആണ് ചർച്ച ചെയ്യപ്പെടുന്നത്.

‘9 mm ബെരേറ്റ’ എന്ന ശ്രദ്ധേയമായ നോവലിന് ശേഷം വിനോദ് കൃഷ്ണ രചിച്ച പുതിയ നോവലാണ് ‘ലീക്ക് 86’,

എൺപതുകളിലെ കേരളീയ സാമൂഹ്യ ജീവിതം ക്രിയാത്മകമായി ആവിഷ്കരിക്കുന്ന കൃതിയാണിത്. നൈതികതയുള്ള മനുഷൃരും അധികാരഭ്രാന്തും തമ്മിലുള്ള കലഹം മിത്തും യഥാർത്ഥ്യവും ഇടകലർത്തി പൊള്ളിക്കുന്ന അനുഭവമാക്കുന്നു. നിലവിലെ നോവൽ സങ്കല്പങ്ങളെ അട്ടിമറിക്കുന്ന അഖ്യാനമാണ് ഈ നോവലിനുള്ളത്. സങ്കടങ്ങൾ അല്ല നിസ്സഹായയാണ് മനുഷ്യൻ്റെ സ്ഥായിഭാവം എന്ന് സ്ഥാപിക്കുന്ന രചനയാണിത്. മലയാളത്തിലെ ലക്ഷണമൊത്ത കോൺസ്പിറസി തിയറി നോവലാണിത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്.

വായനക്കാരനും നിരൂപകനുമായ ശ്രീ. അഭിലാഷ് ചിറ്റത്തുക്കാട്ടിൽ നോവൽ പരിചയപ്പെടുത്തി സംസാരിക്കും. തുടർന്ന് നടക്കുന്ന സംവാദത്തിൽ നോവലിസ്റ്റ് ശ്രീ. വിനോദ് കൃഷ്ണ നേരിട്ട് പങ്കെടുത്ത് എഴുത്തനുഭവം പങ്കുവയ്ക്കുകയും,  വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും.

പ്രമേയത്തിലും അവതരണത്തിലും പുതുമയാർന്ന ഈ കൃതിയെക്കുറിച്ച് കൂടുതൽ അറിയുവാനും ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും  എല്ലാ സാഹിത്യപ്രേമികളെയും ക്ഷണിക്കുന്നതായി ലാന ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 214-435-0124 സാമുവേൽ പനവേലി (പ്രസിഡൻ്റ്) , 347-204-0062 നിർമ്മല ജോസഫ് (മാലിനി ) (സെക്രട്ടറി) , 469-274-6501 ഷാജു ജോൺ (പ്രോഗ്രാം കമ്മറ്റി ചെയർമാൻ) എന്നിവരിൽ നിന്നും ലഭിക്കും

Zoom Meeting ID: 831 2865 6132

സമയം: 2026 ഏപ്രിൽ 25 ശനിയാഴ്ച 10:00 AM CST

Report ബാജി ഓടംവേലി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...