അമേരിക്കൻ വാർത്ത

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റിവല്‍ ന്യൂജേഴ്‌സിയില്‍

അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ കീഴില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവരുന്ന ഫുഡ് ഫെസ്റ്റിവല്‍ (MAE-Malankara Archdiocese Extravaganza) ഈ വര്‍ഷം മെയ് മാസം 16-ാം തീയ്യതി ഭദ്രാസന ആസ്ഥാനത്ത് വച്ച് (236 Old Tappan Rd, Old Tappan, NJ) നടത്താനുള്ള വിപുലമായ ക്രമീകരണങ്ങള്‍ നടന്ന് വരുന്നു. ഈ ഫെസ്റ്റിവലിന്റെ കിക്കോഫ് 2026 ജനുവരി മാസം 10-ാം തീയതി ഭദ്രാസന ആസ്ഥാനത്ത് വച്ച് ഭദ്രാസനാധിപനും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 

തദവസരത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാദര്‍ ബെല്‍സണ്‍ കുര്യാക്കോസ്, ജോയിന്റ് ട്രഷറാര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഭദ്രാസനത്തിന്റെ കീഴിലുള്ള, പ്രധാനമായും നോര്‍ത്ത് ഈസ്റ്റ് റീജിയനിലുള്ള ദേവാലയങ്ങളുടെ പൂര്‍ണ്ണ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഫുഡ് ഫെസ്റ്റിവലില്‍ അനേകം അമേരിക്കന്‍ ദേശവാസികളും, സ്റ്റേറ്റ്/കൗണ്ടി പ്രതിനിധികളും പങ്കെടുക്കുന്നതാണ്.

സ്വാദിഷ്ഠമായ വിവിധതരം, കേരള, നോര്‍ത്ത് ഇന്ത്യന്‍, അമേരിക്കന്‍ ഫുഡുകളും ഉണ്ടായിരിക്കുന്നതാണ്.
ആര്‍ട്ട് എക്‌സിബിഷന്‍, യോഗ ഹെല്‍ത്ത് കെയര്‍, ഫെയിസ് പെയിന്റിംഗ്, ഇന്ത്യന്‍ വസ്ത്രങ്ങളുടേയും, ആഭരണങ്ങളുടേയും വില്പന, വിവിധഇനം ചെടികളുടെ പ്രദര്‍ശനവും വില്പനയും, കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്.

ഇതില്‍ നിന്നും കിട്ടുന്ന വരുമാനം ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതാണ്. ആയതിനാല്‍ നിങ്ങളേവരുടേയും ആത്മാര്‍ത്ഥമായി സഹകരണം ഉണ്ടാകണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

ഈ ഫുഡ് ഫെസ്റ്റിവല്‍ വമ്പിച്ച വിജയമാക്കി തീര്‍ക്കുവാന്‍ ഫുഡ് കമ്മറഅറി അംഗങ്ങള്‍, യൂത്ത് അസ്സോസിയേഷന്‍ ഭാരവാഹികള്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് അംഗങ്ങള്‍, മര്‍ത്താ മറിയം സമാജത്തിന്റെ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് വരുന്നു.

ഫുഡ് ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്‌പെക്ട്രം ഓട്ടോസ് ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫുഡ് കമ്മറ്റി അംഗങ്ങളായ റോയി മാത്യു(845-649-9732), സാബു സക്കറിയ(267-980-7923), ജോയി ഇട്ടന്‍(914-564-1702), റവ.ഫാദര്‍ ബെല്‍സണ്‍ കുര്യാക്കോസ് (516- 639-9791), ബോബി കുര്യാക്കോസ്(845-596-0424) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Report വര്‍ഗീസ് പാലമലയില്‍ പി.ആര്‍.ഓ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...