അമേരിക്കൻ വാർത്തആനുകാലികം

ജോർജിയയിൽ കാർ അപകടത്തിൽപ്പെട്ട അമേയക്കായി ഗോ ഫണ്ട് സമാഹരണം

അറ്റലാന്റ:  കാർ അപകടത്തിൽ അതിഗുരുതരമായ  പരുക്കേറ്റ  അമേയക്കായി (ആമി) ഗോ ഫണ്ട് സമാഹരണം തുടരുന്നു . നഴ്സുമാരായ മലയാളി ദമ്പതികളുടെ മകളാണ്  അമേയ. ഏപ്രിൽ 3 വെള്ളിയാഴ്ച ഡേ കെയറിൽ നിന്നും മകളെ കൂട്ടി അമ്മ അനിത മടങ്ങിവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റ അനിത സുഖം പ്രാപിച്ചുവെങ്കിലും മകൾക്ക് നട്ടെല്ലിനും നാഡീവ്യൂഹത്തിനും സാരമായ പരുക്കേറ്റിട്ടുണ്ട്.

അമേയയുടെ നട്ടെല്ലിനേറ്റ ക്ഷതം അതീവ ഗുരുതരമാണെന്നും നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. മാതാപിതാക്കൾ ഇരുവരും ജോലിക്ക് പോകാനാവാതെ ആശുപത്രിയിൽ കുട്ടിക്കൊപ്പമാണ്. കാനഡയിലായിരുന്ന കുടുംബം ഒരു വർഷമേ ആയുള്ളൂ ജോർജിയയിൽ എത്തിയിട്ട്.

വരുമാനം പൂർണ്ണമായും നിലച്ചതോടെ ഈ പ്രവാസി കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടുന്നത്.കുട്ടിയുടെ ചികിത്സാ ചിലവുകൾക്കും ദൈനംദിന ആവശ്യങ്ങൾക്കുമായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് ഗോഫണ്ട്മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചത്.

ഗോ ഫണ്ട് ലിങ്ക്: https://gofund.me/f94230207

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...