അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ ഈസ്റ്റർ ആഘോഷം 18 ന്, ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്സ് മുഖ്യാതിഥി

ന്യൂ യോർക്ക് : ഇന്ത്യാ കാത്തലിക് അസ്സോസ്സിയേഷൻ ഓഫ് അമേരിക്കയുടെ 47 മത് ഈസ്റ്റർ ആഘോഷം ഏപ്രിൽ18 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ ലോങ്ങ് ഐലൻഡ്, എൽമോണ്ട് സെന്റ് വിൻസെന്റ് ഡി പോൾ മലങ്കര കാത്തലിക് കത്തീഡ്രൽ ചർച്ച് ഹാളിൽ വച്ച് നടക്കും .

സീറോ മലങ്കര അമേരിക്ക, കാനഡ ഭദ്രാസനാധിപൻ ബിഷപ്പ് റെവ. ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മുഖ്യാതിഥിയായി പങ്കെടുക്കും . എൽമണ്ട് , സീറോ മലങ്കര സെന്റ് ഡി പോൾ കത്തീഡ്രൽ വികാരി റെവ. ഫാ. നോബി അയ്യനേത്ത് , റെവ. ഫാ. ഡയോൺ തോമസ് സി എം ഐ(Parochial Vicar, Immaculate Conception Church, Astoria, NY )ഐ സി എ എ ചെയർമാൻ ആന്റോ വർക്കി കണ്ണാടൻ എന്നിവർ ആശംസകൾ നേരും .

പൊതു സമ്മേളനത്തിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കൽ അധ്യക്ഷത വഹിക്കും . ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുഖ മുദ്രയായ ചാരിറ്റി പ്രവർത്തനങ്ങളുടെ ഈ വർഷത്തെ ഉദ്ഘാടനം ബിഷപ്പ് റെവ. ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് നിർവഹിക്കും . കാത്തലിക് അസ്സോസിയേഷന്റെ കഴിഞ്ഞ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് മെമ്പറുമായ റോയ് ആന്റണിയും മുൻ ചെയർമാനും ട്രസ്റ്റി ബോർഡ് മെമ്പറുമായ ലിജോ ജോണും വിവരിക്കും . ചങ്ങനാശ്ശേരി യിലെ മേഴ്‌സി ഹോമിനുള്ള നാലു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കലും
പുനലൂർ വിളക്കുടിയിലെ സ്നേഹതീരം വനിതാ പുനരധിവാസ കേന്ദ്രത്തിനുള്ള രണ്ട് ലക്ഷം രൂപയുടെ ചെക്ക് ചെയർമാൻ ആന്റോ വർക്കിയും കോട്ടയത്തെ പി യു തോമസ് ചേട്ടന്റെ നവജീവൻ ട്രെസ്റ്റിനുള്ള രണ്ട് ലക്ഷം രൂപയുടെ ചെക്ക്
വൈസ് പ്രസിഡന്റും ചാരിറ്റി ചെയർമാനുമായ തോമസ് പ്രകാശും ഷംഷാബാദ് രൂപതയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പള്ളി പണിക്കുള്ള ആദ്യ ഗഡുവായ നാലു ലക്ഷം രൂപയുടെ ചെക്ക് എക്സ് ഒഫീഷ്യോയും ട്രസ്റ്റീ ബോർഡ്‌ മെമ്പറുമായ റോയ് ആന്റണിയും ചടങ്ങിൽവച്ചു ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസിന് കൈമാറും.

തുടർന്നു നടക്കുന്ന കലാ സന്ധ്യയിൽ വിവിധ ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ അരങ്ങേറും. ആൽബർട്ട്, പ്രേം , സിതാര ചെറിയാൻ , മേരിക്കുട്ടി മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറും .

ചാരിറ്റി ഡിന്നറിൽ പങ്കെടുക്കുവാനും ഈ വർഷത്തെ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളാകുവാനും കഴിയുന്ന സഹായം ചാരിറ്റി ബോക്സിൽ നിക്ഷേപിക്കുവാനും എല്ലാവരോടും അഭ്യർഥിക്കുന്നതായി ട്രഷറർ ജോർജ് ജോസഫ് അറിയിക്കുന്നു . ഈസ്റ്റർ ആഘോഷത്തിലേക്കും ചാരിറ്റി ഡിന്നറിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കലും സെക്രട്ടറി ജെയിംസ് ഇളമ്പുരയിടവും അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : മേരി ഫിലിപ്പ് ( കോർഡിനേറ്റർ – 347 254 9834),തോമസ് പ്രകാശ് (കോർഡിനേറ്റർ – 631 578 2710).

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

ഡിട്രോയിറ്റ്  സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി....