അമേരിക്കൻ വാർത്ത

സീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട്; ഏപ്രിൽ 18 ശനിയാഴ്ച

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ആഗോള പ്രതിസന്ധി മനുഷ്യജീവിതത്തെ തളർത്തിയ 2020-ൽ, “സംഗീതത്തിലൂടെ ആരാധന” എന്ന ദർശനത്തിൽ ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക മിഷൻ ആരംഭിച്ച ആത്മീയ സംഗീതപരിപാടിയാണ് സീയോൻ സഞ്ചാരി. വെർച്വൽ പ്ലാറ്റ്ഫോമിലൂടെ തുടക്കം കുറിച്ച ഈ പ്രോഗ്രാം, കഴിഞ്ഞ വർഷങ്ങളിലായി അനവധി വിശ്വാസികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന ഒരു  ആരാധനാ വേദിയായി മാറിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി അനുഗ്രഹീത ഗായകരുടെ പങ്കാളിത്തം ഈ സംഗീതയാത്രയെ കൂടുതൽ സമ്പന്നമാക്കി.

ഈ ആത്മീയ സംഗീതപരമ്പരയുടെ 53- എഡിഷൻ ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റേൺ ലോങ്ങ് ഐലന്റിലുള്ള ശാലേം മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും.ആത്മീയ സംഗീതസാന്നിധ്യം സൃഷ്ടിക്കുന്ന ഈ പ്രത്യേക സന്ധ്യ, വിശ്വാസികൾക്ക് ഒരുമിച്ച് ആരാധനാനുഭവത്തിൽ പങ്കുചേരാനുള്ള ഒരു വിലപ്പെട്ട അവസരമായി മാറും.

മാരാമൺ കൺവെൻഷൻ ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ക്രൈസ്തവ ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ ശ്രീ. ജോസി പുല്ലാട് ഈ സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകുന്നു. ദശാബ്ദങ്ങളായി ക്രൈസ്തവ സംഗീതലോകത്തെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ സംഗീതസപര്യ, ഈ പരിപാടിയെ ആത്മീയതയും സംഗീതമാധുരിയും നിറഞ്ഞ ഒരു അനുഭവമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഏബ്രഹാം വർഗീസ് – 631‑431‑1271 തോമസ് ജേക്കബ് (ഷാജി) – 631‑747‑7862

Report ജീമോൻ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...