ചരമംസിനിമ

ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു

കൊച്ചി : ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) അന്തരിച്ചു. മകൾ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. അരങ്ങിൽ പി.ജെ.ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഭാര്യയായും മാറിയ മേരി ആന്റണി, ആന്റണിയുടെ ഒട്ടുമിക്ക സർഗ സൃഷ്ടികൾക്കു പിന്നിലും നിശ്ശബ്ദ സാന്നിധ്യമായി ഉണ്ടായിരുന്നു.

ജോസഫ് ആന്റണിയാണ് മകൻ.

മൃതദേഹം മകൾ എലിസബത്ത് ആന്റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വ്യാഴാഴ്ച (16/04/26) വൈകിട്ട് 3 വരെ പൊതുദർശനത്തിനു വയ്ക്കും.

സംസ്കാരം വൈകിട്ട് 4ന് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ പി.ജെ.ആന്റണിയുടെ കല്ലറയിൽ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...