കേരള വാർത്ത

ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ഡോ. ​എം.​കെ. റാ​മി​നെ പു​റ​ത്താ​ക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജി​ൽ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്നു​വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ ഡോ. ​എം.​കെ. റാ​മി​നെ പു​റ​ത്താ​ക്കു​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ.

നി​തി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡെ​ന്‍റ​ൽ അ​നാ​ട്ട​മി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റാം, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​സം​ഗീ​ത എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി കോ​ളേ​ജ് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

കണ്ണൂർ ഡെന്റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാൾക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ കൂടുതൽ വിദ്യാർഥികൾ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തിൽനിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

അതേസമയം, ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണുള്ളത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.

നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീതക്കെതിരേ അന്വേഷണത്തിനുശേഷം കൂടുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്നും മാനേജ്‌മെന്റ് യോഗത്തിൽ ധാരണയായിട്ടുണ്ട്.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.

നിതിൻരാജ് കെട്ടിടത്തിൽനിന്ന് വീണു മരിച്ചതിനുപിന്നിൽ ജാതിവർണ അധിക്ഷേപമുണ്ടെന്നു കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതിനൽകി. തിരുവനന്തപുരം ചാലക്കാട് പുതുകുളങ്ങര പെയിന്റിങ് തൊഴിലാളിയായ വൈ.എൽ. രാജന്റെയും സി.ആർ. ലതയുടെയും മകനാണ് നിതിൻരാജ്.
പട്ടികജാതിയിൽപ്പെട്ട വിദ്യാർഥിക്കുനേരേ ചില അധ്യാപകർ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതിയുയരുന്നത്. കാമ്പസിനുള്ളിലും പുറത്തും മകൻ ജാതിവിവേചനം നേരിട്ടിരുന്നുവെന്ന് നിതിൻരാജിന്റെ അച്ഛൻ രാജനും അമ്മ ലതയും ആരോപിച്ചു. നിറം പരാമർശിച്ചും അധിക്ഷേപിച്ചു. സീനിയർ വിദ്യാർഥികളിൽനിന്ന് ക്രൂരമായ റാഗിങ്ങിനും ഇരയായി. ഇതെല്ലാം മകൻ അധ്യാപകരോടും വകുപ്പുമേധാവികളോടും പരാതിപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായില്ലെന്ന് മാത്രമല്ല കടുത്ത അവഗണനയും അധിക്ഷേപവും നേരിടേണ്ടിവന്നു. ഇതിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയത്.

ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരെ പ്രതിചേർത്ത് എഫ്‌ഐആർ രേഖപ്പെടുത്തി. സൈബർ സെല്ലിന്റെ വിദഗ്ധ സംഘമുൾപ്പെടെയുള്ള ഏഴംഗ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. നിതിൻരാജിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. മൊബൈൽ ഫോണിലെ ചാറ്റും ശബ്ദസന്ദേശങ്ങളും പോലീസ് പരിശോധിച്ചു.

അതേസമയം, നിതിൻരാജിനെതിരേ ലോൺ ആപ്പുമായി ബന്ധപ്പെട്ട് സൈബർ പോലീസിൽ പരാതി ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൈബർ പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. ‘കഴിഞ്ഞ ഡിസംബർജനുവരിയിൽ നിതിൻരാജ് ഒരു ലോൺ ആപ്പിൽനിന്ന് പണം കടം എടുത്തിരുന്നു. അതുമായി ബന്ധപ്പെട്ട് നിരന്തരമായിട്ടുള്ള ഫോൺ കോളുകൾ വിദ്യാർഥിക്ക് വന്നിരുന്നുവെന്ന് ഫോൺ പരിശോധിച്ചതിലൂടെ പോലീസിന് മനസ്സിലായി. കോളേജിലെ അധ്യാപികയുടെ നമ്പർ ലോൺ കൊടുത്ത ഏജൻസിക്ക് ലഭിക്കുകയും ആ അധ്യാപികയേയും ലോൺ ഏജൻസി വിളിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. പത്താം തീയതി ഈ ലോൺ ഏജൻസിയിൽനിന്ന് അധ്യാപികയ്ക്ക് നിരന്തരമായ കോളുകൾ വന്നിരുന്നുവെന്നും സൈബർ അന്വേഷണത്തിലൂടെ മനസ്സിലായെന്നും പോലീസ് പറഞ്ഞു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...