അമേരിക്കൻ വാർത്തകുട്ടി വാർത്ത

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ’ എന്ന പേരിൽ യുട്യൂബ് ലൈവ് ഷോ ആരംഭിക്കുന്നു. ജൂലൈ മാസം മുതൽ സംപ്രേഷണം ആരംഭിക്കുന്ന ഈ പരിപാടിയുടെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 10-ന് അറ്റ്‌ലാന്റയിൽ വെച്ച് നടത്തപ്പെടും.

മലയാള ക്രിസ്തീയ സംഗീത മേഖലയിലെ പ്രമുഖ ഗായകരും സംഗീത സംവിധായകരും പരിപാടിയുടെ വിവിധ ഘട്ടങ്ങളിൽ വിധികർത്താക്കളായി എത്തും. യു.എസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന 9 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.

മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ ക്യാഷ് അവാർഡും കൂടാതെ പ്രമുഖ സംഗീത സംവിധായകരുടെ ആൽബങ്ങളിൽ പാടാനുള്ള സുവർണ്ണാവസരവും ലഭിക്കും.

താൽപ്പര്യമുള്ള കുട്ടികളുടെ മാതാപിതാക്കൾ ജൂൺ 15-ന് മുൻപായി സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:
സണ്ണി പാറവനേത്ത്: (678) 866-5336 (WhatsApp)

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...