അമേരിക്കൻ വാർത്ത

ഐ.പി.സി. മിഡ് വെസ്റ്റ് റീജിയണിനു പുതിയ ഭരണ സാരഥികൾ

ഡാളസ്: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേ അമേരിക്കയിലെ പ്രധാന റീജിയണുകളിൽ ഒന്നായ മിഡ് വെസ്റ്റ് റീജിയൻ 2026-2029 വർഷത്തെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. കഴിഞ്ഞ 4 വർഷത്തെ റീജിയൺ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രസിഡന്റ് പാസ്റ്റർ ഷിബു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ഏപ്രിൽ 11 നു ഐ. പി. സി. ഹെബ്രോൺ ഡാളസ് സഭാ മന്ദിരത്തിൽ കൂടിയ പൊതുയോഗത്തിൽ സെക്രട്ടറി പാസ്റ്റർ കെ. വി. തോമസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോഷിൻ ഡാനിയേൽ വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു.

തുടർന്നു നടന്ന  തിരഞ്ഞെടുപ്പിൽ അടുത്ത 3  വർഷത്തേക്കുള്ള  ഭാരവാഹികളായി റവ. ഡോ. ഷിബു തോമസ് (ഒക്കലഹോമ) പ്രസിഡന്റ്, പാസ്റ്റർ ജെയിംസ് പൊന്നോലിൽ ഏബ്രഹാം (ഓസ്റ്റിൻ) വൈസ് പ്രസിഡൻ്റ്, പാസ്റ്റർ ബെന്നി പാപ്പച്ചൻ (ഒക്കലഹോമ) സെക്രട്ടറി, വെസ്ളി മാത്യു (ഡാളസ്) ജോ. സെക്രട്ടറി, വെസ്ലി ആലും മൂട്ടിൽ(ഹ്യൂസ്റ്റൺ) ട്രഷറാർ, ടിജു തോമസ് ഹ്യൂസ്റ്റൺ)  ജനറൽ കൗൺസിൽ അംഗം, സാം മാത്യു ( ഡാളസ്) മീഡിയ, എസ്.പി. ജെയിംസ്( ഡാളസ്) ചാരിറ്റി കോർഡിനേറ്റർ, സാക് ചെറിയാൻ (ഒക്കലഹോമ) മിഷൻ കോർഡിനേറ്റർ, ആൻസൺ തോമസ് ഓഡിറ്റർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.  

ഇവരോടൊപ്പം അംഗത്വ സഭകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി 51 അംഗ കൗൺസിൽ നിലവിൽ വന്നു. ഐ.പി.സി. ഹെബ്രോൻ ഒക്കലഹോമ ശുശ്രൂഷകനായ റവ. ഷിബു തോമസ്, അനുഗ്രഹീത കൺവൻഷൻ പ്രഭാഷകൻ കൂടിയാണ്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് റീജിയൻ്റെ അമരത്ത് എത്തുന്നത്. വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെയിംസ് പൊന്നോലിൽ കഴിഞ്ഞ തവണയും റീജിയൺ കമ്മറ്റിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. നിലവിൽ ഓസ്റ്റിൻ വർഷിപ്പ് സെൻ്റർ ശുശ്രൂഷകനാണ്.

ഐ.പി.സി ഒക്കലഹോമ എബനേസർ സഭയുടെ മുൻ ശുശ്രൂഷകനായിരുന്ന റവ. ബെന്നി പാപ്പച്ചൻ ആണ് നിയുക്ത സെക്രട്ടറി. കേരളത്തിൽ പിടവൂർ സ്വദേശിയായ ഇദ്ദേഹം ഇന്ത്യാ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എം. പാപ്പച്ചൻ്റെ മകനാണ്. ഗുഡ്ന്യൂസ് വാരികയുടെ ചെയർമാൻ ആയിരുന്ന പരേതനായ വി.എം . മാത്യുവിൻ്റെ മകനും, ഡാളസ് ഐ.പി.സി. ടാബർനാക്കിൾ സഭാംഗവുമായ വെസ്ലി മാത്യുവാണ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

അമേരിക്കയിലെ വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളിൽ എക്സിക്യൂട്ടിവ് പദവി അലങ്കരിച്ചിട്ടുണ്ട്.  കഴിഞ്ഞ വർഷങ്ങളിൽ ഐ.പി.സി. മിഡ് വെസ്ററ് റീജിയൻ്റെ യുവജന വിഭാഗത്തിന് ശക്തമായ നേതൃത്വം നൽകിയ സേവന പാടവമുള്ള വെസ്ലി ആലുംമൂട്ടിൽ ആണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറാർ. കേരളത്തിൽ കോട്ടയം സ്വദേശിയായ ഇദ്ദേഹം ഐ.പി.സി. ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗമാണ്. ജനറൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടിജു തോമസ്,  ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോൻ അംഗവും,  വടക്കേ അമേരിക്കയിലെ വിവിധ പെന്തക്കോസ്ത് സമ്മേളനങ്ങളുടെ ദേശീയ നേതൃത്വ രംഗത്ത് പ്രവർത്തിച്ച് സംഘടനാ പാടവം ഉള്ള വ്യക്തിയാണ്.

ഭാരത സുവിശേഷീകരണത്തിനും, സഭാവളർച്ചയ്ക്കും ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മിഡ് വെസ്റ്റ് റീജിയൺ 1985 -ൽ അംഗുലീപരിമിതമായ സഭകളുമായി നിലവിൽ വന്നതാണു. ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ, ഒക്കലഹോമ, സാൻ അൻ്റോണിയോ എന്നീ പട്ടണങ്ങളിലെ ഇൻഡ്യാ പെന്തക്കോസ്ത് സഭകൾ ചേരുന്നതാണു ഐ. പി. സി. മിഡ് വെസ്റ്റ് റീജിയൻ. 2026 -ലെ വാർഷിക കൺവൻഷൻ സാൻ അൻ്റോണിയോയിൽ വെച്ച് നടക്കും.

Report: സാം മാത്യു, മീഡിയ കോർഡിനേറ്റർ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസിൽ യുഎസ് ഉപരോധം ആരംഭിച്ചു; അടുത്തു വന്നാൽ ഇറാന്റെ നാവികസേനയെ ഇല്ലായ്മചെയ്യുമെന്ന് മുന്നറിയിപ്പ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ...

അമേരിക്കൻ വാർത്തകുട്ടി വാർത്ത

അറ്റ്‌ലാന്റയിൽ ‘സ്വർഗീയനാദം ഷൈനിംഗ് സ്റ്റാർ 2026’ സംഗീത മത്സരം സംഘടിപ്പിക്കുന്നു

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്തീയ യുട്യൂബ് ചാനലായ ‘സ്വർഗീയനാദം’, സംഗീതത്തിൽ അഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനായി...

അമേരിക്കൻ വാർത്തകേരള വാർത്തപ്രധാന വാർത്തസിനിമ

“കിലുക്കം” മെഗാഷോ: മോഹൻലാലും സംഘവും ഹൂസ്റ്റണിൽ എത്തി ചേർന്നു

മലയാള സിനിമയുടെ അഭിനയഭാഷയെ തന്നെ പുനർനിർവചിച്ച മഹാനടനാണ്മോഹൻലാൽ. നാല് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ കലാജീവിതം ഒരുവ്യക്തിയുടെ...

അമേരിക്കൻ വാർത്ത

ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിൽ ‘ഹാന്‍ഡ്‌സ് ഓഫ് മേഴ്‌സി’ ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു

ചിക്കാഗോ : ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മിഷൻ ലീഗ് യൂണിറ്റ് സമൂഹസേവന...