അമേരിക്കൻ വാർത്ത

മനു അച്ചനും സുഗു അച്ചനും ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക യാത്രയയപ്പ് നല്‍കി

ഡാളസ് : സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂര്‍ത്തിയാക്കി മടങ്ങുന്ന ബഹുമാനപ്പെട്ട മനു അച്ചനും ഡാളസ് സി എസ് ഐ കോണ്‍ഗ്രിഗേഷനില്‍  സേവനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്ന സുഗു  അച്ചനും ഇടവക ഉചിതമായതും ഹൃദയസ്പര്‍ശിയുമായ യാത്രയയപ്പ് നല്‍കി. ഏപ്രില്‍ 12 ഞായറാഴ്ച്ച രാവിലെ നടന്ന ഇംഗ്ലീഷ് വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വിപുലമായ പരിപാടികളോടെയാണ് യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചത്.

അലക്‌സാണ്ടര്‍ ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. ഇംഗ്ലീഷ് ക്വയര്‍ ആലപിച്ച മനോഹരമായ ഗാനം പരിപാടിക്ക് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു.റവ. റെജിന്‍ രാജു സ്വാഗതവും അധ്യക്ഷ പ്രസംഗവും നടത്തി. അച്ചന്മാരുടെ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു.

ഇടവകയുടെ സ്‌നേഹോപഹാരമായി അച്ചന്മാര്‍ക്ക് പുഷ്പഹാരങ്ങള്‍ അര്‍പ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജി സഖറിയ (ക്വയര്‍ & പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍), ക്രിസ്റ്റീന രാജു & ജോഷ്വ സഖറിയ (യൂത്ത് ഫെലോഷിപ്പ് & യുവജനസഖ്യം), സോജി സഖറിയ (ഇടവക) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇടവക ട്രസ്റ്റിമാരായ രാജു ചാക്കോ,റിപ്സണ്‍ തോമസ് എന്നിവര്‍  ചേര്‍ന്ന് അച്ചന്മാര്‍ക്ക് യാത്രയയപ്പ് സമ്മാനം കൈമാറി. സണ്‍ഡേ സ്‌കൂളിനെ പ്രതിനിധീകരിച്ച് ലീ മാത്യു കൃതജ്ഞതയും ആശംസകളും അറിയിച്ചു.

യാത്രയയപ്പിന് മറുപടിയായി റവ റെജീവ് സുഗുവും ,റവ. എബ്രഹാം കുരുവിളയും സംസാരിച്ചു. തങ്ങളുടെ ശുശ്രൂഷാ വേളയില്‍ ഇടവക നല്‍കിയ സഹകരണത്തിന് അവര്‍ നന്ദി രേഖപ്പെടുത്തി.മിസ്സിസ് സാറാ ചെറിയാന്റെ പ്രാര്‍ത്ഥനയോടെയും അച്ചന്റെ ആശീര്‍വാദത്തോടെയും സമ്മേളനം സമാപിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അച്ചന്മാരോടൊപ്പം സ്മരണിക ഫോട്ടോ എടുക്കുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...