അമേരിക്കൻ വാർത്ത

ചിക്കാഗോ സീറോമലബാർ രൂപത സ്ഥാപനത്തിന്റെ രജതജൂബിലി കൺവെൻഷൻ കിക്കോഫ് വിസ്കോൺസിനിൽ

മിൽവൗക്കി: ചിക്കാഗോ സീറോമലബാർ രൂപത സ്ഥാപനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു ചിക്കാഗോയിൽ 2026 ജൂലൈ 9 മുതൽ 12 വരെ സംഘടിപ്പിച്ചിട്ടുള്ള രജതജൂബിലി കൺവെൻഷന്റെ വിസ്കോൺസിനിലെ കിക്കോഫ് ‌ ചടങ്ങ് ഈസ്റ്റർ ദിനത്തിൽ മിൽവൗക്കിയിൽ വച്ച് നടന്നു. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് മുഖ്യാതിഥി ആയിരുന്നു.

മിൽവൗക്കി സെന്റ് ആന്റണി സീറോ മലബാർ മിഷൻ സന്ദർശിച്ച അഭിവന്ദ്യ പിതാവിനെ ഡയറക്ടർ റവ. ഫാ. നവീൻ പള്ളുരാത്തിൽ, ട്രസ്റ്റിമാരായ രഞ്ജു ജോസ്, തോമസ് ഡിക്രൂസ്, സൂസൻ ജോർജ്ജ് എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. 

ഈസ്റ്റർ സന്ദേശം നൽകിയതിനെ തുടർന്ന് അഭിവന്ദ്യ പിതാവ് നടത്തിയ പ്രഭാഷണത്തിൽ രജതജൂബിലി കൺവൻഷന്റെ കാതലായ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു. സീറോമലബാർ സഭയുടെ അമേരിക്കയിലെ വളർച്ചയും ദൗത്യപരമായ മുന്നേറ്റവും ഇടവകാംഗങ്ങളെ ഓർമിപ്പിച്ചു. വിശ്വാസസംരക്ഷണം, കുടുംബമൂല്യങ്ങൾ, സഭയിലെ യുവജനപങ്കാളിത്തം,സഭൈക്യം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള അപൂർവ അവസരമാണ് സിൽവർ ജൂബിലി കൺവെൻഷൻ. വിശ്വാസവും അറിവും സൗഹൃദവും പങ്കുവയ്ക്കുന്ന ഏറ്റവും അനുഗ്രഹീതവേദിയായി കൺവെൻഷനെ കാണണമെന്നും, യുവജനങ്ങളെയും പുതുതലമുറയെയും ഇതിലേക്ക് ആകർഷിക്കേണ്ടത് സഭാമക്കളുടെ ഉത്തരവാദിത്തമാണെന്നും കിക്കോഫ് നിർവ്വഹിച്ചുകൊണ്ട് മാർ ജോയി ആലപ്പാട്ട് പറഞ്ഞു.
മിൽവൗക്കിയിൽനിന്നും ഊഷ്മളമായ പ്രതികരണമാണ് കിക്കോഫ് ചടങ്ങിന് ലഭിച്ചത്. പാരിഷ് കൗൺസിൽ അംഗങ്ങളായ വർഷ വർഗീസ്, റവ. സി. സ്മിത പാറപ്പുറം സിഎംസി, ലിൻഡ വർഗീസ്, സ്റ്റീഫൻ പോളി, സെലിൻ സക്കറിയാസ്, ജെറിൻ ജോസഫ്, ഷൈനി കുര്യൻ, ഡോ. ക്രിസ്റ്റിന എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Report തോമസ് ഡിക്രൂസ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...