അമേരിക്കൻ വാർത്ത

ലോക സമാധാനത്തിനായി സംഗീതമൊരുക്കി ‘സാധക’; സമാധാന ഗീതങ്ങളുമായി പ്രമുഖ കലാകാരന്മാര്‍ ഒന്നിക്കുന്നു

ന്യൂയോര്‍ക്ക് : യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുന്ന ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കാന്‍ സംഗീതവുമായി ‘സാധക’ മ്യൂസിക് ഫൗണ്ടേഷന്‍. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാധക സ്‌കൂള്‍ ഓഫ് മ്യൂസിക്കും, കേരളത്തിലെ സാധക മ്യൂസിക് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘സ്‌നേഹാര്‍ദ്ര ഗീതങ്ങള്‍ – വോയിസസ് ഫോര്‍ വേള്‍ഡ് പീസ്’ (Voices for World Peace) എന്ന ഓണ്‍ലൈന്‍ സംഗീത പരിപാടി ഏപ്രില്‍ 18, 19 തീയതികളില്‍ നടക്കും.

ഭാരതീയ ശാസ്ത്രീയ സംഗീതത്തെ പ്രവാസലോകത്ത് സജീവമായി നിലനിര്‍ത്തുന്നതിനൊപ്പം, കലയെ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആഗോള സംഗീത സംഗമം ഒരുങ്ങുന്നത്.

പ്രമുഖ കലാകാരന്മാരും, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ പി. മനോജ് കുമാര്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. നീലേശ്വരം സ്വദേശിയായ അദ്ദേഹം സംഗീതത്തെയും, മറ്റ് ഇതര കലകളെയും നെഞ്ചിലേറ്റുന്ന വ്യക്തിത്വമാണ്. മലയാള സംഗീത ലോകത്തെ ഇതിഹാസങ്ങളായ ശ്രീ. ജെറി അമല്‍ദേവ്, പണ്ഡിറ്റ് രമേശ് നാരായണ്‍, ശ്രീ. ബേണി എന്നിവര്‍ക്കൊപ്പം പ്രശസ്ത ഗായകന്‍ ശ്രീ.സുദീപ് കുമാര്‍, മധുശ്രീ നാരായണ്‍ എന്നിവരും പരിപാടിയുടെ ഭാഗമാകും. കൂടാതെ സ്റ്റാര്‍ സിംഗര്‍ ഫെയിം തീര്‍ത്ഥ സത്യന്‍, കൃഷ്ണ ശ്രീ തുടങ്ങി നിരവധി യുവ പ്രതിഭകളും ഈ സംഗീത യജ്ഞത്തില്‍ അണിനിരക്കും.

സാമൂഹിക പ്രതിബദ്ധതയോടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി സംഗീത മേഖലയില്‍ സജീവമായ സാധക, ഇതിനുമുമ്പും നിരവധി ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്. 2017-ലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് ന്യൂജേഴ്‌സിയില്‍ നടത്തിയ ഗാനാര്‍ച്ചന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തില്‍ പ്രശസ്ത സംവിധായകന്‍ ശ്രീ. സത്യന്‍ അന്തിക്കാട് ഉദ്ഘാടനം ചെയ്ത ഫൗണ്ടേഷന്‍, അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിലും മുന്‍പന്തിയിലുണ്ട്.

പരിപാടി വിവരങ്ങള്‍

*സൂം (Zoom) പ്ലാറ്റ്ഫോമിലൂടെയാണ് ഈ ഓണ്‍ലൈന്‍ സംഗീത വിരുന്ന് നടക്കുക.

*തീയതിയും സമയവും ഏപ്രില്‍ 18 ശനിയാഴ്ച – രാത്രി 9:30 PM ( EST ) USA.

ഏപ്രില്‍ 19 ഞായര്‍ – രാവിലെ 7:00 ( IST ) INDIA.

Meeting ID: 836 4742 6675

സാധക ഡയറക്ടര്‍ കെ.ഐ. അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ഈ പരിപാടിയില്‍ ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്ക് പങ്കുചേരാവുന്നതാണ്. സംഗീതത്തിലൂടെ സമാധാനത്തിന്റെ ഒരു പുതിയ തരംഗം സൃഷ്ടിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :+1 267 632 1557

Report അനില്‍ കുമാര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...