കേരള വാർത്തസിനിമ

ഒരു ദുരൂഹ സാഹചര്യത്തിലും പള്ളിചട്ടമ്പിയും; ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് ചാക്കോച്ചനും ടൊവിനോയും

ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. കുഞ്ചാക്കോ ബോബൻ നായകനായ ഒരു ദുരൂഹ സാഹചര്യത്തിൽ ,ടൊവിനോ തോമസ് നായകനായ പള്ളിചട്ടമ്പി എന്നിവയാണ് വിഷു റിലീസ്. ഇരു ചിത്രങ്ങളും വിഷുദിനമായ ഏപ്രിൽ 15ന് റിലീസ് ചെയ്യും . പുതുവർഷത്തിൽ ഇരുതാരങ്ങളുടേയും ആദ്യ റിലീസാണ്.

ന്നാ താൻ കേസ് കൊട് എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും വീണ്ടും ഒരുമിക്കുകയാണ്. ശരണ്യ രാമചന്ദ്രൻ ആണ് കുഞ്ചാക്കോ ബോബന്റെ നായിക. ക്വീൻ, ജനഗണമന എന്നീ സൂപ്പർഹിറ്റുകളുടെ സംവിധായകനായ ഡിജോ ജോസ് ആന്റണി ആണ് പള്ളിചട്ടമ്പി ഒരുക്കുന്നത്. കയാദു ലോഹർ ആണ് നായിക. വയനാട്ടിലെ തിരുനെല്ലിയുടെ പശ്ചാത്തലത്തിൽ ആണ് ഒരു ദുരൂഹ സാഹചര്യത്തിൽ ഒരുങ്ങുന്നത്.

ചിത്രത്തിന്റെ കഥാ പശ്ചാത്തലം അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

1950കൾ മുതൽ 1960 കൾ വരെയുള്ള കാലത്ത് ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ആണ് പള്ളിചട്ടമ്പി. പൃഥ്വിരാജ് അതിഥിവേഷത്തിൽ എത്തുന്നുണ്ട്. വിജയരാഘവൻ, ബാബുരാജ്, സുധീർ കരമന, പ്രശാന്ത് അലക്സ് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. എസ്. സുരേഷ്‌ബാബു രചന നിർവഹിക്കുന്നു. അതേസമയം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ഒരു ദുരൂഹ സാഹചര്യത്തിലിന് രചന നിർവഹിക്കുന്നത് . ഛായാഗ്രഹണം അർജുൻ, സേതു, ഉദയ പിക്‌ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം. ടിജോ ടോമി ആണ് പള്ളിചട്ടമ്പിയുടെ ക്യാമറ. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ്, സി ക്യൂബ് ബ്രോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ചരൻ, ചാണക്യ, ചൈതന്യ എന്നിവരും ചേർന്നാണ് നിർമ്മാണം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...