കേരള വാർത്തപ്രധാന വാർത്തസിനിമ

നടന്‍ കൃഷ്ണകുമാര്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, നിയമനം മൂന്ന് വര്‍ഷത്തേക്ക്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാനായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെ നിയമിച്ചു. പാര്‍ട് ടൈം ചെയര്‍മാന്‍ എന്ന നിലയ്ക്കാണ് കൃഷ്ണകുമാറിന്റെ നിയമനം. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കൃഷ്ണകുമാറിനെ നിയമിച്ചിരിക്കുന്നത്.

2021 ഫെബ്രുവരിയില്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ നിന്നും മത്സരിച്ചു. രണ്ട് തവണയും അദ്ദേഹം പരാജയപ്പെട്ടിരുന്നു. ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കൃഷ്ണകുമാര്‍ പിന്നീട് സിനിമാ – സീരിയല്‍ രംഗത്തേക്ക് ചുവട് മാറ്റുകയായിരുന്നു.

1994ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി നായകനായ കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും കൃഷ്ണകുമാര്‍ അഭിനയിച്ചു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...