അമേരിക്കൻ വാർത്ത

മുതിർന്നവർക്ക് ഒരു കേന്ദ്രം: സൺഷൈൻ അഡൽറ്റ് ഡേ കെയർ സെന്റർ റോക്‌ലാൻഡ് കൗണ്ടിയിൽ ആരംഭിച്ചു

ന്യു സിറ്റി, ന്യു യോർക്ക്:  ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ള മുതിർന്നവർക്കും, സീനിയർ സിറ്റിസൻസിനും  വേണ്ടി ന്യൂയോർക്കിലെ റോക്‌ലാൻഡ് കൗണ്ടി കേന്ദ്രികരിച്ചു സൺ ഷൈൻ അഡൽറ്റ് ഡേ കെയർ   ഉദ്ഘാടനം ചെയ്തു.

റോക്‌ലാൻഡ് കൗണ്ടി ഒഫീഷ്യൽസിനു പുറമെ ലെജിസ്ലേറ്റർ  ഡോക്ടർ ആനി പോൾ അടക്കം സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. 4 മലയാളി സംരംഭകർ നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനത്തിന്റെ നേതൃത്വം നൽകുന്നത്  ഡോ  ഫ്രാൻസിസ് ക്ലമന്റ് (സിഇഒ ) സുനിൽ ജോസഫ് (പ്രസിഡെന്റ്) മീര രാജു (പ്രോഗ്രാം ഡയറക്ടർ), ഷാരോൺ മാത്യു (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരാണ്. 

മുതിർന്നവർക്കും ,സീനിയർ സിറ്റിസൻസിനും സുരക്ഷിതവും കരുതലുള്ളതും ആസ്വാദ്യകരവുമായ ഒരു ദിവസം ചെലവഴിക്കാൻ ഒരു കേന്ദ്രം നൽകുന്നതിനാണ്  സൺഷൈൻ സോഷ്യൽ അഡൽറ്റ് ഡേ കെയർ രൂപം കൊണ്ടിരിക്കുന്നത് .

മാനസിക സന്തോഷം , മാനസിക ഉത്തേജനം, സാമൂഹിക ബന്ധം എന്നിവയെ പിന്തുണയ്ക്കുന്ന രീതിയിലാണ് ഇവിടെ പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാമൂഹിക ഒറ്റപ്പെടൽ കുറയ്ക്കുക, സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുക, ജീവിത നിലവാരം ഉയർത്തുക എന്നിവയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

വ്യക്തികളെയും കുടുംബങ്ങളെയും  ഈ സ്ഥാപനത്തിലേക്കു അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു, പ്രത്യേകിച്ച് ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ള മുതിർന്നവരെ.  ന്യൂ സിറ്റിയിൽ ആരംഭിച്ച ഈ സ്ഥാപനം എല്ലാ എത്തിനിക് സമൂഹത്തിലേയും സീനിയർ സിറ്റിസിൻസിനെ  ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് 845 936 0355
CONTACTUS@SUNSHINESADC.COM

Report ജോസ് കാടാപുറം

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...