അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

സംഘർഷമേഖലകളിലെ ഉപഗ്രഹചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കമ്പനികൾക്ക് യുഎസ് നിർദേശം

വാഷിങ്ടൺ: ഇറാനിലെയും സമീപത്തെയും സംഘർഷ മേഖലകളിലെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതല്ലെന്ന് അറിയിച്ച് കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉപഗ്രഹചിത്രീകരണ കമ്പനിയായ പ്ലാനറ്റ് ലാബ്സ്. യുഎസ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണിതെന്ന് സ്ഥാപനം ഉപഭോക്താക്കളെ അറിയിച്ചു.

മേഖലയിലെ വിവരങ്ങൾ പങ്കുവെക്കുന്നത് നിർബന്ധമായും നിർത്തിവെയ്ക്കാൻ എല്ലാ വാണിജ്യ ഉപഗ്രഹ ചിത്രീകരണ ദാതാക്കളോടും യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിശകലന വിദഗ്ദ്ധർക്ക് ലഭ്യമായ ഏറ്റവും നിർണായകമായ തത്സമയ വിവര സ്രോതസ്സാണ് ഈ നിർദേശത്തിലൂടെ തടസ്സപ്പെടുന്നത്.

ചിത്രീകരണത്തിൽ മാർച്ച് മാസം ഏർപ്പെടുത്തിയ 14 ദിവസത്തെ കാലതാമസം ശത്രുക്കൾക്ക് സൈനിക നേട്ടത്തിനായി തത്സമയ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ലക്ഷ്യമിടുന്നു. മാർച്ച് 9 മുതൽ ചിത്രങ്ങൾ നിർത്തലാക്കിയതായും സംഘർഷം അവസാനിക്കുന്നതുവരെ ഈ നിരോധനം തുടരുമെന്നും കമ്പനി പറയുന്നു. സർക്കാരുകൾക്കും കമ്പനികൾക്കും മാധ്യമങ്ങൾക്കും പ്രതിഫലം വാങ്ങി പുതുക്കിയ ചിത്രങ്ങൾ നൽകുന്ന സ്ഥാപനമാണ് പ്ലാനറ്റ് ലാബ്സ്. പുതിയ സംവിധാനത്തിന്റെ കീഴിൽ അത്യാവശ്യമായ- മിഷൻ-ക്രിട്ടിക്കൽ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ പൊതുതാൽപര്യത്തിനോ വേണ്ടി മാത്രം പ്ലാനറ്റ് ലാബ്സ് ചിത്രീകരണം പുറത്തുവിടും. സുരക്ഷയ്ക്ക് അപകടമുണ്ടാക്കാത്ത മാനേജ്ഡ് ഡിസ്ട്രിബ്യൂഷൻ ഓഫ് ഇമേജസിലേക്ക് മാറുമെന്ന് ഉപയോക്താക്കൾക്ക് അയച്ച മെയിലിൽ സ്ഥാപനം വ്യക്തമാക്കി.

ലക്ഷ്യം തിരിച്ചറിയൽ, ആയുധ മാർഗനിർദേശം, മിസൈൽ ട്രാക്കിങ്, ആശയവിനിമയം എന്നിവ ഉപഗ്രഹ സാങ്കേതികവിദ്യയുടെ സൈനിക ഉപയോഗങ്ങളിൽ ഉൾപ്പെടുന്നു. യുഎസ് ഭരണകൂടം ഇതുവരെ അവരെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് വാണിജ്യ ഉപഗ്രഹചിത്ര ദാതാക്കളിൽ ഒരാളായ വാൻ്റർ (മുൻപ് മാക്സാർ ടെക്നോളജീസ്) പ്രതികരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി ഭൗമരാഷ്ട്രീയ സംഘർഷ സമയത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള അവകാശം വാൻ്ററിനുണ്ട്. നിലവിൽ പശ്ചിമേഷ്യയിലെ ചില ഭാഗങ്ങളിൽ അവ പ്രയോഗിച്ചു എന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

അമേരിക്കൻ വാർത്ത

കലാവേദിയുടെ ആഭിമുഖ്യത്തില്‍ ‘ബോധിവൃക്ഷത്തണലില്‍’ ഏപ്രില്‍ 11 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു

ന്യൂയോര്‍ക്ക്: സിബി ഡേവിഡ് നേതൃത്വം നല്‍കന്ന കലാവേദി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ‘ബോധിവൃക്ഷത്തണലില്‍’...

അമേരിക്കൻ വാർത്ത

പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ ഹ്യൂസ്റ്റണിൽ

ഹ്യൂസ്റ്റൺ:പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉർശ്ലേം അരമന...

അമേരിക്കൻ വാർത്ത

ബര്‍ഗന്‍ കൗണ്ടി മലയാളി’ ഈസ്‌ററര്‍ ആഘോഷം ഏപ്രില്‍ 12 ഞായറാഴ്ച; ജോസി പുല്ലാട് നയിക്കുന്ന സംഗീത പരിപാടി

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം എപ്രില്‍ 12 ഞായറാഴ്ച...