കേരള വാർത്തചരമം

ഭാര്യയുടെയും മകന്റെയും കെെപിടിച്ച് സ്നാനത്തിനിറങ്ങി; മലയാളി ഡോക്ടറെ ഗംഗ നദിയിൽ കാണാതായി

തിരുവനന്തപുരം: ഗംഗ നദിയിൽ മലയാളി ഡോക്ടറെ കാണാതായി. തീർത്ഥാടനത്തിന്റെ ഭാഗമായി സ്നാനം ചെയ്യാൻ പോയ ശാസ്തമംഗലം ശ്രീരാമ കൃഷ്ണാ ആശുപത്രിയിലെ ഡോക്ടറായ മുട്ടട ജി.വി.ആർ.എ 35ൽ ഡോ. മോഹൻകൃഷ്ണനാണ് അപകടത്തിൽപ്പെട്ടത്. തെരച്ചിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രാവിലെ 5.45നാണ് സംഭവം. വ്യാഴാഴ്ചയാണ് കുടുംബത്തോടൊപ്പം മോഹൻകൃഷ്ണൻ വാരാണസിയിലെത്തിയത്. ഭാര്യ നളിനി കുമാരി, മകൻ അർജുൻ, മരുമകൾ മായ, പേരക്കുട്ടി കാശിനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഭാര്യയുടെയും മകന്റെയും കൈപിടിച്ച് മൂവരും ഒരുമിച്ചാണ് സ്നാനത്തിനിറങ്ങിയത്. അടിയൊഴുക്കുള്ള ഭാഗമായതിനാൽ മൂവരും ഒഴുക്കിൽപ്പെട്ടെങ്കിലും നളിനി കുമാരിയെയും മകനെയും രക്ഷിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം തെരച്ചിൽ പുരോഗമിക്കുന്നു. ഡോ. മോഹൻകൃഷ്ണൻ മെഡിക്കൽ കോളേജിലെ റിട്ട. ഡോക്ടറും കണ്ണമ്മൂല ശ്രീനാരായണ ക്ലബ് അംഗവുമാണ്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...