ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സ്വര്‍ണക്കൊള്ളയെക്കുറിച്ചു പ്രധാനമന്ത്രിക്കു മൗനം; ഡീല്‍ ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കൊച്ചി: സിപിഎം-ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ കുറ്റകൃത്യം നടന്നത് ശബരിമലയില്‍ ആണെങ്കിലും പ്രധാനമന്ത്രി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ല. മോദിക്ക് പിണറായി വിജയനുമായി അടുത്ത ബന്ധമാണ്. മോദിയെ ട്രംപ് നിയന്ത്രിക്കുന്നതു പോലെ പിണറായിയെ മോദി നിയന്ത്രിക്കുകയാണ്. സ്വന്തം മക്കളുടെ കാര്യം നോക്കാന്‍ പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

പ്രധാനമന്ത്രി എവിടെ പോയാലും അമ്പലങ്ങളെ കുറിച്ചും മതത്തെ കുറിച്ചും എന്തെങ്കിലും അഭിപ്രായം പറയും. അമ്പലം, മതം എന്നിവയ്‌ക്കൊപ്പം വെറുപ്പും ചേര്‍ത്താണ് അദ്ദേഹം സംസാരിക്കാറ്. എന്നാല്‍ അതിശയമുണ്ടാക്കുന്നത് എന്താണെന്ന് വച്ചാല്‍ കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹം മതത്തെ കുറിച്ചോ അമ്പലങ്ങളെ കുറിച്ചോ സംസാരിച്ചിട്ടില്ല. ശബരിമല ശാസ്താവിനെതിരെ വലിയൊരു കുറ്റകൃത്യം ഇവിടെ നടന്നിട്ടുണ്ട്. സിപിഎം സ്വര്‍ണം ചെമ്പാക്കി മാറ്റി.

എന്നാല്‍ പ്രധാനമന്ത്രിക്ക് ഇതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാനില്ല. കാരണം എല്‍ഡിഎഫ് ജയിക്കുകയാണ് പ്രധാനമന്ത്രിക്ക് വേണ്ടത്. എല്‍ഡിഎഫ് ഒരിക്കലും ബിജെപിക്ക് ഭീഷണിയാവില്ല. ബിജെപിക്കും ആര്‍എസ്എസിനുമുള്ള യഥാര്‍ഥ ഭീഷണി യുഡിഎഫ് ആണ്. ബിജെപിയും ആര്‍എസ്എസും ആരാണ് എന്നുള്ള കാര്യം നമ്മള്‍ ഒരിക്കലും മറക്കരുത്. മണിപ്പൂരിലെ സംഘര്‍ഷത്തിനും പള്ളികള്‍ കത്തിക്കാനും കാരണം അവരാണ്.

ഛത്തീസ്ഗഡില്‍ കേരളത്തിലെ നഴ്‌സുമാരെ ആക്രമിച്ചത് ബിജെപിയും ആര്‍എസ്എസുമാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നത് അവരാണ്. നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത് ഡോണാള്‍ഡ് ട്രംപ് ആണ്. പ്രധാനമന്ത്രി ട്രംപിന് സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. ഞാന്‍ എപ്സ്റ്റീന്‍ ഫയല്‍സിനെ കുറിച്ച് പറഞ്ഞപ്പോള്‍ അദാനിയെ കുറിച്ച് സംസാരിച്ചപ്പോള്‍ പ്രധാനമന്ത്രി രാജ്യസഭയില്‍ നിന്നും ഓടിയൊളിച്ചു. നാലു മണിക്കൂറോളം എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല.

കാരണം പ്രധാനമന്ത്രിക്ക് എപ്സ്റ്റീനെ കുറിച്ചും അദാനിയെ കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാം. അദാനിക്കെതിരെ അമേരിക്കയില്‍ ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അത് ലക്ഷ്യമിടുന്നത് പ്രധാനമന്ത്രിയെയാണ്. അതുകൊണ്ട് ട്രംപ് എന്തു പറഞാലും മോദി ചെയ്യും. ചാടാന്‍ പറഞ്ഞാല്‍ ചാടും, കിടക്കാന്‍ പറഞ്ഞാല്‍ കിടക്കും, മോദി ഇസ്രയിലേക്ക് പോകൂ എന്ന് പറഞ്ഞാല്‍ അങ്ങോട്ടേക്ക് ഓടും.

മോദി സാര്‍ എന്നാണ് വിളിക്കുന്നതെന്ന് ട്രംപ് തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. ട്രംപ് വിളിക്കുമ്പോള്‍ യെസ് സാര്‍ ഞാന്‍ എന്താണ് ചെയ്തു തരേണ്ടത് എന്നു ചോദിക്കും. അതു തന്നെയാണ് ഇവിടെ മുഖ്യമന്ത്രിയും ചെയ്യുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഫോണ്‍ കോളിന് കാത്തിരിക്കുകയാണ്. കാരണം അദ്ദേഹത്തിന് സ്വന്തം മക്കളുടെ കാര്യം നോക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി ആലപ്പുഴയിൽ രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ നയങ്ങൾ ഇപ്പോൾ ഒരു ഇടതുപക്ഷ ഗവൺമെന്റിന്റേതല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

വർഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നതെന്നും ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ മുന്നണിയിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാവ് ജി. സുധാകരൻ കോൺഗ്രസ് വേദിയിലെത്തിയത്, അദ്ദേഹം അവസരവാദപരമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ലെന്നും എൽഡിഎഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങൾ കാരണമാണ് അദ്ദേഹം ഈ വേദിയിൽ എത്തിയതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എൽഡിഎഫ് മുമ്പ് ചില ആശയങ്ങൾക്കായി നിലകൊണ്ടിരുന്നെങ്കിലും ഇപ്പോൾ ആ ആശയങ്ങളിൽ നിന്ന് അവർ വ്യതിചലിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അദാനി ഗ്രൂപ്പിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്തി. അദാനിയുടെ കോർപ്പറേറ്റ് ഘടനയ്ക്ക് ബിജെപിയുമായും പ്രധാനമന്ത്രിയുമായും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എപ്സ്റ്റീൻ ഫയലില് നരേന്ദ്ര മോദിയുടെ ക്യാബിനറ്റിലെ മന്ത്രിമാരുടെ പേരുകൾ ഉണ്ടെന്നും ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള വിവരങ്ങൾ അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപ് പറയുന്നത് പോലെ പ്രവർത്തിക്കുമെന്നും ഇത് രാജ്യത്തെ കർഷകരെയും ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

പ്രധാന വാർത്ത

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ ചോദ്യങ്ങൾ ഇനിയും ബാക്കി

ന്യൂഡൽഹി: വീട്ടിൽ നിന്നും കണക്കില്ലാത്ത പണം കണ്ടെത്തിയസംഭവത്തിൽ വിവാദം അവസാനിക്കുന്നതിനുമുൻപ് ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു....

ആനുകാലികംകേരള വാർത്തസിനിമ

യുവനടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസ്; സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. ഉപാധികളോടെ എറണാകുളം ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ്...

കേരള വാർത്തസിനിമ

ഒരു ദുരൂഹ സാഹചര്യത്തിലും പള്ളിചട്ടമ്പിയും; ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് ചാക്കോച്ചനും ടൊവിനോയും

ഇക്കുറി തിയേറ്ററുകളിലെ വിഷു ആഘോഷത്തിന് കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും. കുഞ്ചാക്കോ ബോബൻ നായകനായ ഒരു...