കേരള വാർത്ത

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ,​ സംഭവം സേനയ്ക്കുള്ളില്‍ വിവാദമായി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ. പൊലീസ് ആസ്ഥാനത്തെ ഗേറ്റിൽ വാഹന പരിശോധനയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരനായ കിരണും മ്യൂസിയം സ്‌റ്റേഷനിലെ സി.പി.ഒ വിശാഖുമാണ് തമ്മിലടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഗവർണറുടെ വാഹനവ്യൂഹം കടന്നു പോകുന്നതിനാൽ വിശാഖിനെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കുന്നതിന് നിയോഗിച്ചിരുന്നു. ഈ സമയം കിരണിന്റെ അമ്മ പൊലീസ് ആസ്ഥാനത്തിന് മുന്നിലെ റോഡിൽ കാർ പാർക്ക് ചെയ്തു. വാഹനം മാറ്റി പാർക്കുചെയ്യാൻ വിശാഖ് ആവശ്യപ്പെട്ടതോടെ അവർ അനുസരിച്ചു. പിന്നാലെ എത്തിയ കിരൺ, തനിക്ക് ഭക്ഷണവുമായി വന്ന അമ്മയോട് വിശാഖ് മോശമായി സംസാരിച്ചെന്ന് ആരോപിച്ച് മർദ്ദിച്ചു. വിശാഖ് തിരിച്ചും കൈവച്ചു. മറ്റു പൊലീസുകാരാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

ചികിത്സ തേടിയ വിശാഖ് വൈകിട്ടോടെ മ്യൂസിയംസ്‌റ്റേഷനിൽ പരാതി നൽകി. പിന്നാലെ കിരണിന്റെ അമ്മയും പരാതിയുമായെത്തി. ഇരുപരാതികളിലും പൊലീസ് കേസെടുത്തില്ല. സ്വകാര്യ സ്ഥാപനത്തിലെ സി.സി.ടി.വിയിൽ മർദ്ദന ദൃശ്യമുണ്ട്. ഡി.സി.പി കന്റോൺമെന്റ് അസി.കമ്മിഷണറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് നൽകും. ഒരു പൊലീസുകാരന് വേണ്ടി ഉന്നത ഇടപെടലുണ്ടായെന്ന് വിവരമുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...