അമേരിക്കൻ വാർത്ത

ഫോമാ ഫാമിലി കണ്‍വന്‍ഷന്റെ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടി

ഹൂസ്റ്റണ്‍: ഫോമായുടെ ഒന്‍പതാം ഫാമിലി കണ്‍വന്‍ഷന്റെ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടിയെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഇന്ന് (മാര്‍ച്ച് 30) അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ വിവിധ റീജിയനുകളില്‍ ആവേശകരമായ കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ നടക്കുന്നതിനാലും ഡെലിഗേറ്റ്‌സ് ലിസ്റ്റ് പബ്‌ളീഷ് ചെയ്യാത്തതിനാലും ആര്‍.വി.പി മാരുടെയും നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരുടെയും അഭ്യാര്‍ത്ഥന മാനിച്ചാണ് ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഏപ്രില്‍ 30 വരെ നീട്ടാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരുമാനിച്ചതെന്ന് ബേബി മണക്കുന്നേല്‍ വ്യക്തമാക്കി.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് ഇതുവരെ ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഇത് ഫോമായെ ജനങ്ങള്‍ നെഞ്ചേറ്റുന്നതിന്റെ തെളിവാണെന്നും ബേബി മണക്കുന്നേല്‍ പറഞ്ഞു. നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയമായ ‘വിന്‍ധം ഹൂസ്റ്റണി’ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകര്‍.

ഫോമായുടെ ആദ്യ പ്രസിഡന്റ് ശശിധരന്‍ നായര്‍, പിന്നീട് സ്തുത്യര്‍ഹമായി സേവനമനുഷ്ഠിച്ച ജോണ്‍ ടൈറ്റസ്, ബേബി ഊരാളില്‍, ജോര്‍ജ് മാത്യു, ആനന്ദന്‍ നിരവേല്‍, ബെന്നി വാച്ചാച്ചിറ, ഫിലിപ്പ് ചാമത്തില്‍, അനിയന്‍ ജോര്‍ജ്, ഡോ. ജേക്കബ് തോമസ് എന്നിവരെല്ലാം 9-ാം കണ്‍വന്‍ഷന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. പ്രസിഡന്റ് ബേബി മണക്കുന്നേല്‍,  ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാമിലി കണ്‍വന്‍ഷന്‍ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സുബിന്‍ കുമാരന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും ജോയി എന്‍ സാമുവേല്‍ ജനറല്‍ കണ്‍വീനറുമാണ്.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്: https://fomaafamilyconvention2026.com/Registration.php

Report എ.എസ് ശ്രീകുമാര്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...