സിനിമ

സൽമാൻ ഖാൻ ചിത്രത്തിൽ നയൻതാര; ആവേശത്തിൽ ആരാധകർ, ചിത്രീകരണം ഏപ്രിലിൽ

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ നിർമ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നയൻതാരയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു.


‘റാണിയെത്തി. ഏത് വേഷവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നയൻതാര സൽമാൻ ഖാൻ-വംശി പൈഡിപ്പള്ളി സിനിമയിൽ ജോയിൻ ചെയ്യുകയാണ്. വളരെ സ്പെഷ്യലായ ഈ സിനിമയിലേക്ക് നയൻതാരയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്.’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയിയൽ കുറിച്ചു.

തിങ്കളാഴ്ചയാണ് സൽമാൻ ഖാൻ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സംവിധായകൻ വംശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം, ‘ദിൽ, ദിമാഗ്, ജിഗർ സെ ഏപ്രിൽ മുതൽ’ എന്നാണ് കുറിച്ചത്. ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് സൂചന.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...