അമേരിക്കൻ വാർത്തകായികം

അഞ്ചാമത് NAMSL വി.പി. സത്യൻ സ്മാരക നാഷണൽ ടൂർണമെന്റിന് ബാൾട്ടിമോർ വേദിയാകുന്നു

ബാൾട്ടിമോർ: വടക്കേ അമേരിക്കയിലെ മലയാളി സോക്കർ പ്രേമികളുടെ ദേശീയ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) സംഘടിപ്പിക്കുന്ന അഞ്ചാമത് വി.പി. സത്യൻ സ്മാരക നാഷണൽ ടൂർണമെന്റിന് ബാൾട്ടിമോർ വേദിയാകുന്നു. 2026 ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ നീണ്ടുനിൽക്കുന്ന ഈ വമ്പൻ കായിക മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മലയാളി കായിക സംഘടനകളിൽ ഒന്നായ കില്ലാഡീസ് സ്പോർട്സ് ക്ലബ് (Khiladiz Sports Club) ആണ്.

ഹൗവാർഡ് കൗണ്ടിയിലെ പ്രമുഖ സ്പോർട്സ് ആൻഡ് റിക്രിയേഷണൽ ഹബ്ബുകളിൽ ഒന്നായ എൽക്രിഡ്ജിലെ ട്രോയ് പാർക്കാണ് (Troy Park) മത്സരങ്ങൾക്ക് വേദിയാവുക. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ മൈതാനത്ത് വടക്കേ അമേരിക്കയിലെ പ്രഗത്ഭരായ ടീമുകളും മികച്ച താരങ്ങളും മാറ്റുരയ്ക്കും.

കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു:

ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി  കില്ലാഡീസ് സ്പോർട്സ് ക്ലബ് പ്രത്യേക സംഘാടക സമിതിയെ നിയോഗിച്ചു. Austin Aluvathingal-നെ ടൂർണമെന്റ് ചെയർമാനായും, John Cherussery, Ashish Thomas എന്നിവരെ കോ-ചെയർമാരായും കമ്മിറ്റി ചുമതലപ്പെടുത്തി. ഇവരുടെ നേതൃത്വത്തിലുള്ള വിപുലമായ സമിതി ടൂർണമെന്റ് ഒരുക്കങ്ങൾ ഏകോപിപ്പിക്കും.

40+ ടൂർണമെന്റും മാവേലി കപ്പും:

NAMSL നാഷണൽ ടൂർണമെന്റിനോടനുബന്ധിച്ച് ആതിഥേയരായ ബാൾട്ടിമോർ കില്ലാഡീസ്  മുതിർന്ന താരങ്ങൾക്കായി പ്രത്യേക 40+ ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്. ഈ വിഭാഗത്തിലെ വിജയികൾക്ക് അഭിമാനകരമായ ‘മാവേലി കപ്പ്’ (Maveli Cup) സമ്മാനമായി നൽകും. Shibu Samuel, Renju George, Murali Nayapulli, Derin Jose എന്നിവരെയാണ് 40+ ടൂർണമെന്റിന്റെ കോർഡിനേറ്റർമാരായി ഖിലാഡീസ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ളത്.

ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം വി.പി. സത്യന്റെ സ്മരണാർത്ഥം നടത്തുന്ന ഈ ടൂർണമെന്റ്, അമേരിക്കയിലെ മലയാളി കായിക ലോകത്തെ വലിയൊരു ഉത്സവമാക്കി മാറ്റാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ടൂർണമെന്റിന്റെ ഗ്രാൻഡ് സ്പോൺസർ Dr. Sanju Jose (Columbia Center for Implants & Periodontics) ആണ്.

ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും ഈ ദേശീയ കായിക വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.namsl.com, www.khiladiz.com

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...