അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

സൗന്ദര്യ മത്സരത്തിനിടെ പല്ലിളകി വീണു, ദൃശ്യങ്ങൾ വൈറലായി

ബാങ്കോക്ക്: സൗന്ദര്യ മത്സരത്തിനിടെ മത്സരാർത്ഥിയുടെ പല്ലിളകിപ്പോയി. ഒന്നുഞെട്ടിയെങ്കിലും കയ്യടിച്ച് പ്രേക്ഷകർ. മിസ് ഗ്രാൻഡ് തായ്‌ലൻഡ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. പല്ലിന്റെ സൗന്ദര്യം കൂട്ടാനും ഉപരിതലത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന പല്ലിന്റെ ആകൃതിയിലുള്ള പാളിയായ ഡെന്റൽ വെനീർ ആണ് ഇളകിവീണത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വൈറലാവുകയാണ്.

മത്സരാർത്ഥിയായ കമോൽവാൻ ചനാഗോ വിധികർത്താക്കൾക്കും പ്രേക്ഷകർക്കും മുന്നിൽ സ്വയം പരിചയപ്പെടുത്തുന്നതിനിടെയാണ് സംഭവം നടന്നത്. എന്നാൽ പെട്ടെന്നുണ്ടായ അബദ്ധത്തിൽ പരിഭ്രമിക്കാതെ യുവതി സംഭവം കൃത്യമായി കൈകാര്യം ചെയ്തതാണ് കയ്യടി നേടുന്നത്. ഇളകിപ്പോയ പല്ല് തിരികെവച്ച് യുവതി തന്റെ നടത്തം പൂർത്തിയാക്കി. ക്യാമറയെ നോക്കി പല്ലുകാട്ടി ചിരിക്കുകയും ചെയ്തു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...