അമേരിക്കൻ വാർത്തകുട്ടി വാർത്ത

കാൻ (KAN) യൂത്ത് ഫോറം ‘യുവകളരി’ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു

നാഷ്‌വിൽ: കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (KAN) യൂത്ത് ഫോറത്തിന്റെ നേതൃത്വത്തിൽ ഊർജ്ജസ്വലരായ കുട്ടികളേയും യുവാക്കളേയും കേന്ദ്രീകരിച്ചുകൊണ്ട് മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ഊന്നൽ നല്കിക്കൊണ്ട് “യുവകളരി” എന്ന് നാമധേയം ചെയ്ത പരിപാടി വൻ വിജയമായിത്തീർന്നു. നാഷ്‌വിൽ പബ്ലിക് ലൈബ്രറി എഡ്മണ്ട്സൺ പൈക്ക് ബ്രാഞ്ചിലെ ഹാൾ ആയിരുന്നു വേദി. കുട്ടികളുടേയും യുവാക്കളുടേയും രക്ഷകർത്താക്കളുടേയും സാന്നിദ്ധ്യംകൊണ്ട് സമ്പന്നമായ പരിപാടിക്ക് നേതൃത്വം നല്കിയത് കാൻ യൂത്ത് ഫോറം ചെയർ സാജൻ പെരുമ്പള്ളി, കോ-ചെയർ നിഷ പ്രഭാകരൻ, യൂത്ത് ഫോറം മെമ്പർമാർ എന്നിവരായിരുന്നു. കാൻ പ്രസിഡണ്ട് ശങ്കർ മന, ട്രഷറർ സുമ ശിവപ്രസാദ്, ഔട്ട് റീച്ച് ചെയർ സന്തോഷ് പി രാമചന്ദ്രൻ, വുമൻസ് ഫോറം ചെയർ പ്രസീദ രാജു, കാൻ മുൻ കൾച്ചറൽ കമ്മിറ്റി ചെയർ മനോജ് രാജൻ എന്നിവർ സന്നിഹിതരായിരുന്നു.

സംവേദനാത്മകമായി സംഘടിപ്പിച്ച മൂന്ന് സെഷനുകളായിരുന്നു “യുവകളരി”-യുടെ പ്രധാന സവിശേഷത. മലയാളം കഥാനിർമ്മിതി, ജെപ്പഡിക്കു (Jeopardy) സമാനമായ മലയാളഭാഷയ്ക്ക് ചേർന്ന മത്സരം, മലയാള സിനിമാഗാനത്തിനു ചുവടുവെച്ച് നടന്ന സൂമ്പ (Zumba) നൃത്തം എന്നിവ കുട്ടികളും യുവാക്കളും രക്ഷകർത്താക്കളും ആസ്വദിക്കുകയും എല്ലാവരിലും ആവേശം ഉളവാക്കുകയും ചെയ്തു. കുട്ടികൾക്ക് കാൻ പ്രസിഡണ്ട് ശങ്കർ മന സമ്മാനങ്ങൾ വിതരണം ചെയ്തു.

യുവകളരിയുടെ വിജയം കാനിന്റെയും അതിന്റെ ഒരു വിഭാഗമായ യൂത്ത് ഫോറത്തിന്റേയും പുതുതലമുറകളോടുള്ള പ്രതിജ്ഞബദ്ധത ഉറപ്പിക്കുന്നതായി. പരിപാടി അവസാനിച്ചത് എല്ലാവരുടേയും അഭിനന്ദനം പ്രോത്സാഹനവും വിളിച്ചോതിക്കൊണ്ടായിരുന്നു.
 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...