അമേരിക്കൻ വാർത്ത

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷന്‍ 2026 ഡിബേറ്റ് – മാര്‍ച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണില്‍ – ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഹൂസ്റ്റണ്‍ : ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനു ബന്ധിച്ചുള്ള  പ്രചാരണം കേരളത്തില്‍ ആവേശത്തിന്റെ അലയടികള്‍ ഉയര്‍ത്തിക്കൊണ്ട് മുന്നേറുമ്പോള്‍ അതിന്റെ പതിന്‍മടങ്ങു  ആവേശവുമായി അമേരിക്കയിലും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചു കൊണ്ട് ഹൂസ്റ്റണില്‍ അരങ്ങേറുന്ന  കേരള ഇലക്ഷന്‍ 2026 ഡിബേറ്റിന്റെ (അങ്കത്തട്ട് @അമേരിക്ക) ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്ററും ചേര്‍ന്ന് സംയുക്തമായാണ് ഡിബേറ്റ് സംഘടിപ്പിച്ചിരിക്കുതിനാല്‍.

മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്ഫോര്‍ഡിലെ കേരളാ ഹൗസില്‍ വച്ച് മാര്‍ച്ച് 29 നു ഞായറാഴ്ച 5.30 യ്ക്ക് ഡിബേറ്റ് ആരംഭിയ്ക്കും.

ഈ സംവാദത്തിന് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന  ഹൂസ്റ്റണില്‍  ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ മലയാളികള്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂര്‍വം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.

കാലിക പ്രസക്തവും സങ്കീര്‍ണവുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റില്‍ കേരളത്തിലെ മൂന്ന് മുന്നണികളെയും ( എല്‍ഡിഎഫ്, യുഡിഎഫ്, എന്‍.ഡി.എ ) പ്രതിനിധീകരിച്ചു മുന്നണി നേതാക്കള്‍ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്കുകയും ചെയ്യും. സജീവ ചര്‍ച്ചകള്‍ക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങള്‍ക്കും അവസരവും ഉണ്ടായിരിക്കും.

ഇന്‍ഡ്യ ഗേറ്റ് ഗ്രോസ്ഴ്സ് ബേക്കേഴ്സ് റെസ്റ്റോറന്റ് (ഗ്രാന്‍ഡ് സ്‌പോണ്‍സര്‍) , ജെ .ഡബ്ലിയു വര്‍ഗീസ് ( പ്രോംപ്റ്റ് റിയാല്‍റ്റി ആന്‍ഡ് മോര്‍ട്ട്‌ഗേജ്)  ഉമ്മന്‍ തോമസ് (റോയല്‍ ട്രാവല്‍ ആന്‍ഡ് ടൂര്‍സ് ) ജീമോന്‍ റാന്നി (TWFG ചാണ്ടപ്പിള്ള മാത്യൂസ് ഇന്‍ഷുറന്‍സ്) എന്നിവരാണ് ഇവന്റ് സ്പോണ്‍സര്‍മാര്‍.  

ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും  ഉണ്ടായിരിക്കുന്നതോടൊപ്പം വിവിധ ദൃശ്യ മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും. ഡിബേറ്റിനു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
 കൂടുതല്‍ വിവരങ്ങള്‍ക്ക്

റോയ് മാത്യു – 717 608 1995
വിനോദ് ചെറിയാന്‍   – 832 689 4742
സുനില്‍ തങ്കപ്പന്‍  – 502 468 0608
ഫിന്നി രാജു  – 832 646 9078
ജീമോന്‍ റാന്നി  – 832 873 0023
വിജു വര്‍ഗീസ്  – 832 785 5442

Report ജീമോന്‍ റാന്നി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...