അമേരിക്കൻ വാർത്ത

ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ യു.എസ്.എ ഘടകം രൂപീകരിച്ചു, ഡോ. ജേക്കബ് തോമസ് സാരഥി

ന്യൂയോര്‍ക്ക്: വള്ളംകളി മേഖലയിലെ ആഗോള സംഘടനയായ IBRF ഇൻ്റർനാഷണൽ ബോട്ട് റേസ് ഫെഡറേഷൻ്റെ യു.എസ്.എ ഘടകം രൂപീകരിക്കപ്പെട്ടു  ഡോ ജേക്കബ് തോമസാണു സംഘടനയുടെ അമേരിക്കയിലെ സാരഥി. ഡോ ജേക്കബ് തോമസ് ഫോമയുടെ മുൻ പ്രസിഡണ്ട് ആണ്. കൂടാതെ അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യം ആണ്.  

വള്ളംകളി രംഗത്തുള്ള ആഗോള കൂട്ടായ്മ ആണ് IBRF . എല്ലാ വള്ളംകളി സംഘടനകളെയും വള്ളംകളി സ്നേഹികളെയും ഒത്തൊരുമിപ്പിക്കുന്ന വേദി ആണ് ഇത്. ഈ  ആഗോള കൂട്ടായ്മയിലേക്കു എല്ലാ വള്ളംകളി സ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി IBRF ഗ്ലോബൽ പ്രസിഡണ്ട് കുര്യൻ പ്രക്കാനം അറിയിച്ചു. IBRF പ്രവർത്തനങ്ങൾ അമേരിക്കയുടെ വിവിധ സ്റ്റേറ്റ്കളിലേക്കു വ്യാപിപ്പിക്കുമെന്നും IBRF നെ ശക്തമായ ഒരു പ്രസ്ഥാനമാക്കി മാറ്റുമെന്നും  ഡോ ജേക്കബ് തോമസ് പറഞ്ഞു പറഞ്ഞു

ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ മാസ്റ്റേഴ്‌സും എന്‍വയണ്‍മെന്റല്‍ സയൻസിൽ പിഎച്ച്ഡിയും ഉള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഡോ. ജേക്കബ് തോമസ്. ഇപ്പോൾ ആഗോള താപനത്തെ കുറിച്ചുള്ള ഒരു പിഎച്ച്ഡി കൂടി ചെയ്യുന്നു. ഗസ്റ്റ് പ്രൊഫസറായി ക്ലാസ് എടുക്കുകയും ചെയ്യുന്നു. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്ന് വിരമിച്ചിട്ട് ഏതാനും വര്‍ഷമായി. നേരത്തെ നാലു വര്‍ഷം യുഎസ് നേവിയില്‍ പ്രവര്‍ത്തിച്ച കാലം കൂടി സര്‍വീസില്‍ കൂട്ടിയപ്പോള്‍ 30 വര്‍ഷം തികഞ്ഞു.

കേരളത്തിലെ നിർധനരായ കുട്ടികള്‍ക്ക് പഠനസഹായത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹെൽപ് ഫൗണ്ടേഷനുമായി പ്രവർത്തിക്കുകയും അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...