പ്രധാന വാർത്ത

ആരോഗ്യനില മോശമായതിനെത്തുടർന്ന് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി:ആരോഗ്യനില മോശമായതിനെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

ആരോഗ്യപ്രശ്നത്തിന്റെ കാരണം നിലവിൽ വ്യക്തമല്ല. മക്കളായ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും  ആശുപത്രിയിൽ സോണിയക്കൊപ്പമുണ്ട്.  

ഈ വർഷം ജനുവരിയിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ കഠിനമായ തണുപ്പും വായുമലിനീകരണവുംമൂലം ആസ്മ  വഷളായതാണ് ആരോഗ്യനില മോശമാകാൻ കാരണമായതെന്ന് അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു.

കഴിഞ്ഞ വർഷവും വിവിധ ആരോഗ്യപ്രശ്നങ്ങളാൽ സോണിയ ഗാന്ധിയെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. 2025 ജൂണിലും ഫെബ്രുവരിയിലും ഉദരസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 79-കാരിയായ സോണിയ ഗാന്ധി നിലവിൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ എംപിയായി സേവനമനുഷ്ഠിക്കുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു

ല​ക്നോ: നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. 11,200 കോ​ടി രൂ​പ ചെ​ല​വി​ട്ട്...

കേരള വാർത്തപ്രധാന വാർത്ത

എം​എ​ൽ​എ പ​ദ​വി ത​ന്നെ ഭാ​ര​മാ​ണ്; മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം: എം​എ​ൽ​എ പ​ദ​വി ത​ന്നെ ചു​മ​ക്കാ​ൻ ക​ഴി​യാ​ത്ത ഭാ​ര​മാ​ണെ​ന്നും മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ആ​ഡം​ബ​ര​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​ ​മ​യ​ക്കു​ മ​രു​ന്നു​മാ​യി ഡോക്ടറും വക്കീലും അടക്കം എട്ടംഗ സംഘം അറസ്റ്റിൽ,​ സംഘത്തിൽ മൂന്നു യുവതികളും

കൊ​ച്ചി​:​ ​ക​ട​വ​ന്ത്ര​യി​ലെ​ ​ആ​ഡം​ബ​ര​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​മ​യ​ക്കു​മ​രു​ന്നു​മാ​യി​ ​യു​വ​തി​ക​ളു​ൾ​പ്പെ​ടെ​ ​എ​ട്ടു​ ​പേ​രെ​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ്...

കേരള വാർത്തപ്രധാന വാർത്ത

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച; ചി​ല ഉ​റ​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ അ​ട​ക്ക​മു​ള്ള​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക്...