അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍; സമാധാന ചര്‍ച്ച വിജയമായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍/ടെഹ്‌റാന്‍: ഇറാനുമായി അഞ്ചുദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സമാധാന ചര്‍ച്ച വിജയമായാല്‍, ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് വ്യക്തമാക്കി. ചര്‍ച്ചകള്‍ക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് ലോകത്തിനായി തുറന്നുകൊടുക്കുമ്പോള്‍, അതിന്റെ ഭരണം താനും ഇറാന്റെ അടുത്ത ആയത്തുള്ളയും ചേര്‍ന്ന് സംയുക്തമായി നിര്‍വ്വഹിച്ചേക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതിന് ശേഷമുള്ള തന്റെ ആദ്യ പ്രതികരണത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സമാധാന കരാറില്‍, തങ്ങളുടെ ആണവ മോഹങ്ങള്‍ ഉപേക്ഷിക്കാന്‍ ടെഹ്റാന്‍ സമ്മതിച്ചേക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചര്‍ച്ചകള്‍ ശുഭകരമായി നടന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് പറഞ്ഞ ട്രംപ്, ഒടുവില്‍ ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു: ‘അതല്ലെങ്കില്‍, ഞങ്ങളുടെ ആഗ്രഹം തീരും വരെ ബോംബിടുന്നത് തുടരുക തന്നെ ചെയ്യും.’ ഫ്‌ലോറിഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നാളെ രാവിലെ, അവരുടെ സമയമനുസരിച്ച് ഏതെങ്കിലും ഒരു നേരത്ത്, നിര്‍മ്മാണത്തിന് 10 ബില്യണ്‍ യുഎസ് ഡോളറിലധികം ചെലവ് വന്ന അവരുടെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന നിലയങ്ങള്‍ തകര്‍ക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നതാണ്. അത് വളരെ മികച്ച ഒന്നായിരുന്നു, പണത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ഒറ്റ വെടിക്ക് അത് ഇല്ലാതാകും. അത് തകര്‍ന്നടിയും. അവര്‍ എന്തിനാണ് അത് ആഗ്രഹിക്കുന്നത്? വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ വിജയകരമായാല്‍ ഇറാന്‍ യുദ്ധം ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഊന്നിപ്പറഞ്ഞു. തന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും, അടുത്ത സഹായിയും മരുമകനുമായ ജാരെഡ് കുഷ്‌നറും ഞായറാഴ്ച ഇറാനികളുമായി സംസാരിച്ചുവെന്നും ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് പറഞ്ഞു.

ഭാഗികമായി അടച്ചിട്ടിരിക്കുന്ന ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കണമെന്നും അല്ലാത്തപക്ഷം ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെ പുതിയ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും കാട്ടി ശനിയാഴ്ച ട്രംപ് 48 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഈ ഭീഷണിക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍.

ഹോര്‍മുസ് കടലിടുക്ക് ലോകത്തിനായി പൂര്‍ണ്ണമായും തുറന്നുകൊടുക്കുമ്പോള്‍, അതിന്റെ ഭരണം താനും ഇറാന്റെ അടുത്ത ആയത്തുള്ളയും ചേര്‍ന്ന് സംയുക്തമായി നിര്‍വ്വഹിച്ചേക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഈ പ്രധാന ജലപാതയുടെ ചുമതല ആര്‍ക്കായിരിക്കുമെന്ന ചോദ്യത്തിന്, ‘ഒരുപക്ഷേ എനിക്കും… അടുത്ത ആയത്തുള്ള ആരാണോ അവര്‍ക്കും’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ട്രംപ് സമ്മതിച്ചു. ഇറാനില്‍ ‘അതിശക്തമായ രീതിയിലുള്ള ഒരു ഭരണമാറ്റത്തിന്’ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, ഇറാനെക്കുറിച്ച് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശങ്ങള്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇസ്രായേലിന് അറിവുണ്ടായിരുന്നു എന്ന് ‘ആക്‌സിയോസ്’ (Axios) റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഉന്നയിക്കപ്പെട്ട മിക്കവാറും എല്ലാ വിഷയങ്ങളിലും ‘പ്രധാനപ്പെട്ട യോജിപ്പുകള്‍’ ഉണ്ടെന്ന ട്രംപിന്റെ വാക്കുകള്‍ ഇസ്രായേലിനെ അത്ഭുതപ്പെടുത്തിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...