അമേരിക്കൻ വാർത്ത

സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് കുടുംബ സംഗമം കരിക്കൽസ് റാഞ്ചിൽ സംഘടിപ്പിച്ചു

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ഈ വർഷത്തെ ആദ്യ കുടുംബസംഗമം കരിക്കൽസ് റാഞ്ചിൽ വെച്ച് ആവേശകരമായി നടന്നു.

സംഘടനയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ സ്നേഹബന്ധങ്ങൾ പുതുക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരൽ മാറി. സെക്രട്ടറി ബ്രൂസ് കൊളംബേൽ, ട്രഷറർ സണ്ണി കരിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടർ ബോർഡിന്റെയും പൂർണ്ണ പിന്തുണയോടെ നടന്ന ചടങ്ങിൽ വിവിധ വിനോദപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ സംഘടനയുടെ നിലവിലെ പ്രവർത്തനങ്ങളും ഭാവി വളർച്ചയ്ക്കായുള്ള തന്ത്രപ്രധാനമായ പദ്ധതികളും ചർച്ച ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണക്രമീകരണങ്ങൾക്കും ബാർബിക്യൂവിനും ജിജി ഒലിക്കൻ, മോൻസി വർഗീസ്, രഞ്ജിത കൊളംബേൽ, വിജി തോമസ് എന്നിവർ നേതൃത്വം നൽകി.

കഴിഞ്ഞ 15 വർഷമായി ബിസിനസ്സ് മേഖലയിലെ സംരംഭകരെയും വിവിധ താൽപ്പര്യമുള്ള ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതിൽ SIUCC നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ബിസിനസ്സുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും പരിഹാരങ്ങളും നൽകാനും സംഘടന എന്നും മുൻപന്തിയിലുണ്ട്. ശക്തവും ഐക്യമുള്ളതുമായ ഒരു ബിസിനസ്സ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള SIUCC-യുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ കുടുംബസംഗമം മാറി.

Report ഡോ. ജോർജ് എം. കാക്കനാട്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...