അമേരിക്കൻ വാർത്ത

ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളിയുടെ (സര്‍ഗം) പിന്തുണ

സാക്രമെന്റോ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ചയ്ക്കും ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’  പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളിയുടെ (സര്‍ഗം) നൃത്ത മല്‍സര വേദിയായ ‘സര്‍ഗോല്‍സവ’ത്തിലെത്തി പുന്തുണ ആഭ്യര്‍ത്ഥിച്ചു.

സര്‍ഗത്തിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ സ്വപ്ന പദ്ധതികള്‍ അവര്‍ക്കു മുമ്പില്‍ വിശദീകരിച്ചു.

ഫോമായുടെ അംഗബലം വര്‍ധിപ്പിക്കുന്നതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ചാരിറ്റി ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയുമുണ്ടാവും.

ഫോമാ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാര്‍ഷിക കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു. ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് സംഘടന എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തുവെന്ന് സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളി ഭാരവാഹികള്‍ അറിയിച്ചു.

സിജില്‍ പാലയ്ക്കലോടി (ഫോമാ നാഷണല്‍ ട്രഷറര്‍), രമേഷ് ഇല്ലിയ്ക്കല്‍ (പ്രസിഡന്റ്), സംഗീത ഇന്ദിര (സെക്രട്ടറി), എല്‍ദോസ് (ട്രഷറര്‍), സജി മാത്യു (വൈസ് പ്രസിഡന്റ്), സജീവ് പിള്ള (ജോയിന്റ് സെക്രട്ടറി), രാജേഷ് ജോസ് (ജോയിന്റ് ട്രഷറര്‍), വില്‍സണ്‍ നെച്ചിക്കാട് (ചെയര്‍മാന്‍), മുന്‍ പ്രസിഡന്റുമാരായ സദാനന്ദന്‍, രശ്മി നായര്‍, വിനോദ് ബാലകൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ ലിന്‍സണ്‍ വര്‍ഗീസ്, സുബി, ജേക്കബ്ബ്, ലാംഗ്വേജ് ആന്‍ഡ് എഡ്യുക്കേഷന്‍  സെക്രട്ടറി ബിനി മൃദുല്‍ തുടങ്ങിയവരുമായാണ് ഊഷ്മളമായ അന്തരീക്ഷത്തില്‍ ടീം വോയ്‌സ് ഓഫ് ഫോമാ കൂടിക്കാഴ്ച നടത്തിയത്.

Report എ.എസ് ശ്രീകുമാര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...